പി.പി. എസ്തോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.P. Esthose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.പി. എസ്തോസ്
P. P. Esthose .png
പി.പി. എസ്തോസ്
ജനനം(1924-11-24)നവംബർ 24, 1924
മരണംജൂൺ 20, 1988(1988-06-20) (പ്രായം 63)[1]
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമര സേനാനി, നിയമസഭാസാമാജികൻ

സ്വാതന്ത്ര്യ സമര സേനാനിയും മുൻ നിയമസഭാ സാമാജികനുമാണ് പി. പി. എസ്തോസ് (24 നവംബർ 1924 - 20 ജൂൺ 1988)[1]. സി.പി.ഐ.എം സ്ഥാനാർത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളിൽ കുന്നത്തുനാടിനെ പ്രതിനിധീകരിച്ചു. ഒരു തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മുവാറ്റുപുഴ മുൻസിപ്പൽ കൗൺസിലറും മൂന്നു പ്രാവശ്യം മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാനും മുനിസിപ്പൽ ചെയർമെൻസ് ചേംബർ ചെയർമാനും ആയിരുന്നു. കേരളത്തിലെ ഏറ്റവും നല്ല മുനിസിപ്പൽ ചെയർമാനുള്ള സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. 1970-1988 കാലഘട്ടത്തിൽ മധ്യകേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനസമ്മിതിയുള്ള നേതാവായിരുന്ന ഇദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ജീവിതരേഖ

1967ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2] പിന്നീട് 1977-ൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980ലെ ഇലക്ഷനിൽ വീണ്ടും ഇതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാനായി സേവനമനുഷ്ടിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കാരണം 1946 മുതൽ 1948 വരെ അദ്ദേഹം ഒളിവിലായിരുന്നു.[1] സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു. കർഷക സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട്‌, മുൻസിപ്പൽ ചെയർമെൻസ് ചേംബറിൻ്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസ് ഡി.സി.സി. മെമ്പർ ആയിരുന്നു. ബ്രിട്ടീഷ് നേവിയിൽ ആയിരുന്നപ്പോൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1984 മൂവാറ്റുപുഴ ലോകസഭാമണ്ഡലം ജോർജ് ജോസഫ് മുണ്ടക്കൽ കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. പി.പി. എസ്തോസ് സി.പി.എം., എൽ.ഡി.എഫ്.
1982 കുന്നത്തുനാട് നിയമസഭാമണ്ഡലം ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.പി. എസ്തോസ് സി.പി.ഐ.എം., എൽ.ഡി.എഫ്. വി.എ. റഹീം ബി.ജെ.പി.

അവലംബം

  1. 1.0 1.1 1.2 "KERALA LEGISLATURE - MEMBERS: P. P. Esthose" (ലഘുവിവരണം). niyamasabha.org (ഭാഷ: ഇംഗ്ലീഷ്). niyamasabha. മൂലതാളിൽ നിന്നും 2014-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  2. "MEMBERS OF FOURTH LOK SABHA". parliamentofindia.nic.in (ഭാഷ: ഇംഗ്ലീഷ്). parliamentofindia. പുറം. Kerala - 19. മൂലതാളിൽ നിന്നും 2012-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.പി._എസ്തോസ്&oldid=3636778" എന്ന താളിൽനിന്ന് ശേഖരിച്ചത്