വാഴക്കുളം
വാഴക്കുളം
Pineapple City | |
|---|---|
town | |
Location in Kerala | |
| Coordinates: 9°56′50″N 76°38′08″E / 9.94736°N 76.63545°E | |
| Country | |
| State | Kerala |
| District | Ernakulam |
| സർക്കാർ | |
| • ഭരണസമിതി | Manjalloor Panchayath |
| ഉയരം | 22 മീ (72 അടി) |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 686670 |
| Telephone code | 0485 |
| വാഹന രജിസ്ട്രേഷൻ | KL-17 |
| Nearest city | Muvattupuzha, Thodupuzha, Kothamangalam |
| Lok Sabha constituency | Idukki |
| Civic agency | Manjalloor Panchayath |
എറണാകുളം ജില്ലയിലെ, മുവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് വാഴക്കുളം. മുവാറ്റുപുഴ പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ തെക്കു കിഴക്കായി കിഴക്കൻ മേഖലയിൽ തൊടുപുഴ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്നു.
കന്നാരചക്ക കൃഷിക്ക് വ്യഖ്യാതമാണ്. "പൈനാപ്പിൾ സിറ്റി" എന്നും വാഴക്കുളം അറിയപ്പെടുന്നു[1]. ഏഷ്യയിലെ ഏറ്റവും വലിയ കന്നാരചക്ക മാർക്കറ്റ് വാഴക്കുളത്താണ്[അവലംബം ആവശ്യമാണ്]. 2009 ൽ ഇവിടുത്തെ കൈതച്ചക്കയ്‌ക്ക് വാഴക്കുളം കൈതച്ചക്ക എന്ന ഭൗമസൂചിക ലഭിച്ചിരുന്നു. ഇവിടെ കൃഷി,ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെടുന്നവരാണ് ജനങ്ങളിൽ ഭൂരിഭാഗവും. കൈതച്ചക്ക, റബർ എന്നിവയാണ് പ്രധാന കൃഷികൾ.
കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം ജോർജ്ജ് വാഴക്കുളം സ്വദേശിയാണ്.
നാഗപ്പുഴ പള്ളി, വാഴക്കുളത്തിനടുത്തുള്ള ഒരു പുരാതന തീർഥാടന കേന്ദ്രമാണ്.[2]
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- വാഴക്കുളം ഫൊറോന പള്ളി
- മഞ്ഞള്ളൂർ ക്ഷേത്രം
- പൈനാപ്പിൾ ഗവേഷണ കേന്ദ്രം
- കൈതച്ചക്ക ചന്ത
- കോതമംഗലം രൂപതയുടെ വിശ്വജ്യോതി എഞ്ചിനീറിങ്ങ് കോളേജ് വാഴക്കുളത്തിനടുത്താണ്
സമീപപ്രദേശങ്ങൾ
[തിരുത്തുക]- കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്
- ആവോലി ഗ്രാമപഞ്ചായത്ത്
- ആരക്കുഴ ഗ്രാമപഞ്ചായത്ത്
- മടക്കത്താനം
- കാവന
- നടുക്കര - ഇവിടെയാണ് യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ കന്നാരചക്ക സംസ്കരണം നടത്തുന്ന നടുക്കര അഗ്രോ പ്രോസ്സസിങ്ങ് കമ്പനി
ചിത്രശാല
[തിരുത്തുക]- കൈതച്ചക്ക ചന്തയിലെ ദൃശ്യം
- വാഴക്കുളം ഫൊറോന പള്ളി
- വാഴക്കുളം ഫൊറോന പള്ളി
- പൈനാപ്പിൾ ഗവേഷണ കേന്ദ്രം
9°57′N 76°38′E / 9.95°N 76.64°E
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-14. Retrieved 2013-04-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-14. Retrieved 2011-08-21.