കെ.എം. ജോർജ്ജ്
ദൃശ്യരൂപം
(കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എം. ജോർജ്ജ് | |
|---|---|
![]() | |
| കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
| പദവിയിൽ നവംബർ 1 1969 – ഓഗസ്റ്റ് 1 1970 | |
| മുൻഗാമി | ഇ.കെ. ഇമ്പിച്ചി ബാവ |
| പിൻഗാമി | പി.എസ്. ശ്രീനിവാസൻ |
| പദവിയിൽ ജൂൺ 26 1976 – ഡിസംബർ 11 1976 | |
| മുൻഗാമി | ആർ. ബാലകൃഷ്ണപിള്ള |
| പിൻഗാമി | കെ. നാരായണക്കുറുപ്പ് |
| കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി | |
| പദവിയിൽ നവംബർ 1 1969 – ഓഗസ്റ്റ് 1 1970 | |
| മുൻഗാമി | ബി. വെല്ലിംഗ്ടൺ |
| പിൻഗാമി | എൻ.കെ. ബാലകൃഷ്ണൻ |
| കേരള നിയമസഭ അംഗം | |
| പദവിയിൽ മാർച്ച് 3 1967 – ഡിസംബർ 11 1976 | |
| മുൻഗാമി | ടി.എ. തൊമ്മൻ |
| പിൻഗാമി | വി.ജെ. ജോസഫ് |
| മണ്ഡലം | പൂഞ്ഞാർ |
| പദവിയിൽ മാർച്ച് 16 1957 – ജൂലൈ 31 1964 | |
| പിൻഗാമി | പി.വി. എബ്രഹാം |
| മണ്ഡലം | മൂവാറ്റുപുഴ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജനുവരി 18, 1919 |
| മരണം | 11 ഡിസംബർ 1976 (57 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരളാ കോൺഗ്രസ് |
| പങ്കാളി | മാർത്ത |
| കുട്ടികൾ | 5 (ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പടെ) |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ | |
കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്. 1964-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ കക്ഷിയായി രൂപം കൊണ്ടത്. കോട്ടയമായിരുന്നു കേരളാ കോൺഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ ജോർജ്ജിനു സാധിച്ചിരുന്നു. എന്നാൽ 1976 ഡിസംബർ 11-ൽ അദ്ദേഹം അന്തരിച്ചതോടെ കേരളാ കോൺഗ്രസിന്റെ ആ കെട്ടുറപ്പ് നഷ്ടമായി.
കുടുംബം
[തിരുത്തുക]മാർത്ത പടിഞ്ഞാറെക്കരെയായിരുന്നു കെ.എം. ജോർജ്ജിന്റെ പത്നി. രണ്ടു തവണ ഇടുക്കി ലോകസഭാമണ്ഡലം എം.പിയായിരുന്ന ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പെടെ അഞ്ച് കുട്ടികളുണ്ട്.
അവലംബം
[തിരുത്തുക]- K. M. George, Kalambattuparambil Archived 2011-04-11 at the Wayback Machine
വർഗ്ഗങ്ങൾ:
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1919-ൽ ജനിച്ചവർ
- 1976-ൽ മരിച്ചവർ
- ജനുവരി 18-ന് ജനിച്ചവർ
- ഡിസംബർ 11-ന് മരിച്ചവർ
- കേരള കോൺഗ്രസ് പ്രവർത്തകർ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാർ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- 1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
- നിയമസഭാംഗമായിരിക്കെ മരണപ്പെട്ടവർ
