കെ.കെ. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.കെ. രാമചന്ദ്രൻ
നിയമസഭാംഗം
ഓഫീസിൽ
1991,1996,2001
മുൻഗാമിഎം.പി. വീരേന്ദ്രകുമാർ
പിൻഗാമിഎം.വി. ശ്രേയാംസ് കുമാർ
മണ്ഡലംകൽപ്പറ്റ
നിയമസഭാംഗം
ഓഫീസിൽ
1980,1982,1987
പിൻഗാമികെ.സി. റോസക്കുട്ടി
മണ്ഡലംസുൽത്താൻ ബത്തേരി
വ്യക്തിഗത വിവരങ്ങൾ
ജനനം11 ഡിസംബർ 1936
കൂത്തുപറമ്പ്, കണ്ണൂർ
മരണം7 ജനുവരി 2021[1]
കോഴിക്കോട്
രാഷ്ട്രീയ കക്ഷി കോൺഗ്രസ് (ഐ)
പങ്കാളി(കൾ)പത്മിനി
കുട്ടികൾ3 Sons
As of 08 January, 2021
ഉറവിടം: [കേരള നിയമസഭ [2]]

അധ്യാപകനും സംസ്ഥാന ആരോഗ്യ, ഭക്ഷ്യവകുപ്പ് മുൻ മന്ത്രിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു[3] കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (1936- 2021)

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് താലൂക്കിലെ ചൊക്ലി ഗ്രാമത്തിൽ നാരായണൻ നമ്പ്യാരുടെയും രുഗ്മിണിയമ്മയുടെയും മകനായി 1936 ഡിസംബർ പതിനൊന്നിന് ജനിച്ചു. എസ്.എസ്.എൽ.സിക്ക് ശേഷം ടി.ടി.സി പൂർത്തിയാക്കി. അധ്യാപകനായി ജീവിതമാരംഭിച്ചെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. [4][5] 2021 ജനുവരി 7ന് ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ട് വച്ച് അന്തരിച്ചു.[6]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

മലബാറിലെ കോൺഗ്രസിൻ്റെ കരുത്തനായ നേതാവായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. 1954-ൽ യൂത്ത് കോൺഗ്രസിൻ്റെ നെടുമ്പ്രം വില്ലേജ് കമ്മറ്റി സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം.

1957-ൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. അധ്യാപക ജീവിതം തുടർന്നു എങ്കിലും 1979-ൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടി അധ്യാപക ജോലി രാജിവച്ചു.

1969 മുതൽ 1974 വരെ വയനാട് ഉൾക്കൊള്ളുന്ന അവിഭക്ത ജില്ലയായിരുന്ന കോഴിക്കോട് ഡിസിസിയുടെ സെക്രട്ടറിയായ രാമചന്ദ്രൻ മാസ്റ്റർ പിന്നീട് 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചുനിന്നു.

1988-ൽ കെ. മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശനത്തോടെ ലീഡർ കെ.കരുണാകരനുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് രാമചന്ദ്രൻ മാസ്റ്റർ (ഐ) ഗ്രൂപ്പ് ഉപേക്ഷിച്ച് (എ) ഗ്രൂപ്പിൻ്റെ നേതാവായി.[7]

1970-1971 കാലത്ത് കെപിസിസി അംഗമായും കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1980-ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ കോഴിക്കോട് ഡിസിസി പ്രസിഡൻറായ രാമചന്ദ്രൻ മാസ്റ്റർ 1984-ൽ കെപിസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് 1982-ലും 1987-ലും സുൽത്താൻ ബത്തേരിയിൽ നിന്ന് തന്നെ വീണ്ടും എം.എൽ.എ ആയി.

1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്നു നിയമസഭ അംഗമായ മാസ്റ്റർ 1996-ലും 2001-ലും വീണ്ടും കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായും 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2006-ൽ കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും ജനതാദളിലെ എം.വി. ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടു.[8]

2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 കൽപ്പറ്റ നിയമസഭാമണ്ഡലം എം.വി. ശ്രേയാംസ് കുമാർ ജെ.ഡി.എസ്, എൽ.ഡി.എഫ്. കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 കൽപ്പറ്റ നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. ഹംസ ജെ.ഡി.എസ്, എൽ.ഡി.എഫ്.
1996 കൽപ്പറ്റ നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജൈനേന്ദ്ര കല്പറ്റ ജനതാ ദൾ, എൽ.ഡി.എഫ്.
1991 കൽപ്പറ്റ നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. ഹംസ ജനതാദൾ, എൽ.ഡി.എഫ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/news/kerala/former-minister-kk-ramachandran-master-passed-away-1.5338586
  2. http://www.niyamasabha.org/codes/members/m39.htm
  3. https://indianexpress.com/article/india/congress-leader-k-k-ramachandran-master-dies-7136786/
  4. http://www.niyamasabha.org/codes/members/m557.htm
  5. https://www.madhyamam.com/kerala/former-minister-kk-ramachandran-master-passed-away-693046
  6. "മുൻ മന്ത്രി കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-07.
  7. https://www.manoramanews.com/news/kerala/2021/01/07/former-minister-kk-ramachandran-passes-away.html
  8. https://www.thehindu.com/news/national/kerala/kk-ramachandran-dead/article33523483.ece
  9. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=കെ.കെ._രാമചന്ദ്രൻ&oldid=3592539" എന്ന താളിൽനിന്ന് ശേഖരിച്ചത്