ഡൊമനിക് പ്രസന്റേഷൻ
ദൃശ്യരൂപം
(Dominic Presentation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡൊമനിക് പ്രസന്റേഷൻ | |
---|---|
നിയമസഭാംഗം | |
മണ്ഡലം | എറണാകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 19 ഫെബ്രുവരി 1949 |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഡോ. മേരി എബ്രഹാം |
കുട്ടികൾ | 1 മകൾ |
വസതി | എറണാകുളം |
As of നവംബർ, 2009 |
കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും, കേരള നിയമസഭാംഗവുമാണ് ഡൊമനിക് പ്രസന്റേഷൻ. 2009-നവംബർ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എറണാകുളത്ത് നിന്ന് മത്സരിച്ചു വിജയിച്ചു.
വ്യക്തി ജീവിതം
[തിരുത്തുക]ഫെലിക്സ് പ്രസന്റേഷന്റേയും ശ്രീമതി റോസമ്മയുടേയും മകനായി 1949 ഫെബ്രുവരി 19-ന് ആണ് ഡൊമനിക്കിന്റെ ജനനം.[1]
തേവര സേക്രട്ട് ഹേർട്ട് ഹൈസ്കൂളിലാണ് ഡൊമനിക്ക് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ്, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവടങ്ങളിൽ തന്റെ ബിരുദപഠനം അദ്ദേഹം പൂർത്തിയാക്കി [2]
ഡോ. മേരി എബ്രഹാം ആണ് ഭാര്യ. അമൃത ഡൊമിനിക് എന്നൊരു മകളുണ്ട് ഈ ദമ്പതികൾക്ക്
വഹിച്ചിരുന്ന സ്ഥാനങ്ങൾ
[തിരുത്തുക]- കെ.എസ്.യു. ജില്ലാ പ്രസിഡന്റ്
- യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
- എറണാകുളം ഡി.സി.സി. ജെനറൽ സെക്രട്ടറി
- കൊച്ചിൻ കോർപ്പറേഷൻ കൗൻസിലർ (1988-1994)
9-ആം നിയമസഭയിലും 10-ആം നിയമസഭയിലും ഡൊമനിക് അംഗമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-05. Retrieved 2009-11-13.
- ↑ "Official website". Archived from the original on 2009-11-06. Retrieved 2009-11-13.
Dominic Presentation എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.