സെബാസ്റ്റ്യൻ പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. സെബാസ്റ്റ്യൻ പോൾ
Sebastian Paul.jpg
വ്യക്തിഗത വിവരണം
ജനനം (1947-05-01) 1 മേയ് 1947  (73 വയസ്സ്)
എറണാകുളം, കേരളം
രാഷ്ട്രീയ പാർട്ടിസ്വതന്ത്രൻ
പങ്കാളിലിസാമ്മ അഗസ്റ്റിൻ
മക്കൾ3 ആൺകുട്ടികൾ
വസതികൊച്ചി
As of മാർച്ച് 29, 2011
ഉറവിടം: [1]

കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ (ജനനം: മേയ് 1 1947) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .കൈരളി ടിവിയിൽ "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

1997-ൽ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ്‌[1] ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.[2]

1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.[3]

കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം എന്ന വിഷയത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ നടത്തിയ സംവാദപരമ്പരയിൽ സത്യാന്വേഷണം തുടരട്ടെ എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.[3] 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് ഹൈബി ഈഡനോട് പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2004 എറണാകുളം ലോകസഭാമണ്ഡലം സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എഡ്വേർഡ് എടേഴത്ത് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2003* എറണാകുളം ലോകസഭാമണ്ഡലം സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എം.ഒ. ജോൺ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി
1998 എറണാകുളം ലോകസഭാമണ്ഡലം ജോർജ് ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1997* എറണാകുളം ലോകസഭാമണ്ഡലം സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ആന്റണി ഐസക് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
  • 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.

അവലംബം[തിരുത്തുക]

  1. "Eleventh Lok Sabha Members Biographical Sketch". ശേഖരിച്ചത് 16 ഡിസംബർ 2011.
  2. "Fourteenth Lok Sabha Members Bioprofile". Loksabha. ശേഖരിച്ചത് 29 മാർച്ച് 2011.
  3. 3.0 3.1 "ഇടതുസ്ഥാനാർത്ഥികൾ". LDF Keralam. ശേഖരിച്ചത് 29 മാർച്ച് 2011.
  4. http://www.ceo.kerala.gov.in/electionhistory.html
  5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=സെബാസ്റ്റ്യൻ_പോൾ&oldid=3464789" എന്ന താളിൽനിന്ന് ശേഖരിച്ചത്