പി.പി.വി. മൂസ
ദൃശ്യരൂപം
പി.പി.വി. മൂസ | |
---|---|
മണ്ഡലം | എടക്കാട് നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണൂർ, കേരളം | മാർച്ച് 0, 1937 invalid day
രാഷ്ട്രീയ കക്ഷി | അവിഭക്ത മുസ്ലിംലീഗ് ; ഇന്ത്യൻ നാഷനൽ ലീഗ് |
പങ്കാളികൾ | ജമീല പരേതയായ ആയിഷ |
കുട്ടികൾ | അസ്ലം ആബിദ അസ്കർ അബ്ദുൽ ഖാദർ സജ്ന സബാഹ് സുനീറ. |
വസതി | വയനാട് |
അഞ്ചും ആറും കേരള നിയമസഭകളിലെ അംഗവും മുസ്ലിംലീഗ് നേതാവുമായിരുന്നു പി.പി.വി. മൂസ(മാർച്ച് 1937 - 2 ഒക്ടോബർ 2014). അവിഭക്ത മുസ്ലിംലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്.ടി.യു ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.
ജീവിതരേഖ
[തിരുത്തുക]എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. വിമോചന സമരകാലത്ത് ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി.[1] മുന്നണിപ്പോരാളിയായിരുന്നു. മുസ്ലിംലീഗ് പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗിൻെറ നേതാക്കളിലൊരാളായ മൂസ കണ്ണൂർ ജില്ലയിലെ എടക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് 1977ലും ’80ലും സി.പി.എം പിന്തുണയോടെ നിയമസഭയിലത്തെി. പിന്നീട് ലീഗിൽ തിരിച്ചത്തെി. വയനാട് ജില്ലാ ജന. സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ലീഗിൻെറ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. [2]
അവലംബം
[തിരുത്തുക]- ↑ "മുൻ എം.എൽ.എ പി.പി.വി മൂസ അന്തരിച്ചു". www.malabarflash.com. Retrieved 3 ഒക്ടോബർ 2014.
- ↑ "മുൻ എം.എൽ.എ പി.പി.വി. മൂസ നിര്യാതനായി". www.madhyamam.com. Retrieved 3 ഒക്ടോബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]