വി.പി. സാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിപി സാനു

വിപി സാനു തിരഞ്ഞെടുപ്പ് റാലിക്കിടയിൽ
ജനനം (1988-10-31) 31 ഒക്ടോബർ 1988 (പ്രായം 30 വയസ്സ്)
വളാഞ്ചേരി, മലപ്പുറം ജില്ല,കേരളം, ഇന്ത്യ
ഭവനംവളാഞ്ചേരി
ദേശീയത ഇന്ത്യ ഭാരതീയൻ
രാഷ്ട്രീയപ്പാർട്ടി
South Asian Communist Banner.svgCommunist Party of India (Marxist)

എസ്‌എഫ്‌ ഐ ദേശീയ പ്രസിഡന്റായ ഒരു രാഷ്ട്രീയ നേതാവാണ്  വിപി സാനു [1].പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള സിപിഐ (എം) സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് . നിലവിൽ സി.പി.ഐ (എം) മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്.

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം വിപി സക്കരിയയുടെ മകനാണു  വിപി സാനു. 22536 വോട്ടുകൾക്കു  അന്ന് അദ്ദേഹം കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്‌ [2].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 മലപ്പുറം ലോകസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ്, യു.ഡി.എഫ്, 589873 വി.പി. സാനു സി.പി.എം., എൽ.ഡി.എഫ്., 329720 ഉണ്ണികൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ., 82332

അവലംബം[തിരുത്തുക]

  1. "എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി വി.പി. സാനു;-". www.asianetnews.com.
  2. "അന്ന‌് ബാപ്പയെങ്കിൽ ഇന്ന‌് മകൻ; പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന‌് വി പി സാനു-". www.deshabhimani.com.
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=വി.പി._സാനു&oldid=3135209" എന്ന താളിൽനിന്ന് ശേഖരിച്ചത്