എൻ.എം. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൊഫ. എൻ.എം. ജോസഫ്
സംസ്ഥാന വനം വകുപ്പ് മന്ത്രി
ഓഫീസിൽ
1987-1991
മുൻഗാമിഎം.പി.വീരേന്ദ്രകുമാർ
പിൻഗാമികെ.പി.വിശ്വനാഥൻ
നിയമസഭാംഗം
ഓഫീസിൽ
1987-1991
മണ്ഡലംപൂഞ്ഞാർ
വ്യക്തിഗത വിവരങ്ങൾ
ജനനം1943 ഒക്ടോബർ 18
കോട്ടയം
മരണംസെപ്റ്റംബർ 13, 2022(2022-09-13) (പ്രായം 78)
കോട്ടയം
രാഷ്ട്രീയ കക്ഷി
 • ജനതാദൾ (സെക്യുലർ)
 • ജനതാദൾ
 • ജനതാ പാർട്ടി
 • കോൺഗ്രസ് (ഒ)
പങ്കാളിഎലിസബത്ത് ജോസഫ്
കുട്ടികൾഒരു മകനും ഒരു മകളും
As of 14 സെപ്റ്റംബർ, 2022
ഉറവിടം: Kerala Niyamasabha

1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന ജനതാദൾ (സെക്യുലർ) നേതാവായിരുന്നു പൊഫ.എൻ.എം.ജോസഫ്.(1943-2022) 1987-ലെ എട്ടാം കേരള നിയമസഭയിൽ പൂഞ്ഞാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 സെപ്റ്റംബർ 13ന് അന്തരിച്ചു.[1][2]

ജീവിതരേഖ[തിരുത്തുക]

ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്‌ടോബർ 18 ന് ജനനം. നീണ്ടകുന്നേൽ മാത്യു ജോസഫ് എന്നതാണ് ശരിയായ പേര്. ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സെൻ്റ് തോമസ് കോളേജിലെ ഇക്കണോമിക്സ് പ്രൊഫസറായും പ്രവർത്തിച്ചു.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ പൊതുരംഗത്തെത്തി. 1969-ൽ കോൺഗ്രസ് പിളർപ്പിനെ തുടർന്ന് സംഘടന കോൺഗ്രസിൽ ചേർന്നു. യൂത്ത് കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു.

1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സംഘടന കോൺഗ്രസ് ജനതയിൽ ലയിച്ചപ്പോൾ ജനതാ പാർട്ടിയിൽ അംഗമായി. ജനതാ പാർട്ടി പിളർന്ന് ജനതാദൾ ആയപ്പോൾ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റായും ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു.

1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് നിയമസഭാംഗമായി. 1987-1991 കാലയളവിലെ രണ്ടാം നായനാർ മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് എമ്മിലെ ജോയ് എബ്രഹാമിനോട് പരാജയപ്പെട്ടു. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിന്ന ജോസഫ് രാഷ്ട്രീയ പ്രവർത്തനം തുടർന്നു.

1999-ൽ ദേവഗൗഡ ജനതാദൾ സെക്യുലർ എന്ന പാർട്ടി രൂപീകരിച്ചപ്പോൾ എം.പി.വീരേന്ദ്രകുമാറിനൊപ്പം ജെ.ഡി.എസിൽ ചേർന്ന ജോസഫ് 2009-ൽ ജെ.ഡി.എസ് വിട്ട് എസ്.ജെ.ഡി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് യു.ഡി.എഫിൽ ചേർന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ തീരുമാനത്തെ എതിർത്തു.

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വീരേന്ദ്രകുമാർ എൽ.ഡി.എഫ് വിട്ടപ്പോൾ ജോസഫ് ജെ.ഡി.എസിനെ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്തി.

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 സെപ്റ്റംബർ 13ന് അന്തരിച്ചു.

ആത്മകഥ

 • അറിയപ്പെടാത്ത ഏടുകൾ

സ്വകാര്യ ജീവിതം

 • ഭാര്യ : മോളി പ്രവിത്താനം
 • മക്കൾ : അനീഷ്, അനിത[3]

പദവികൾ[തിരുത്തുക]

 • വനവകുപ്പ് മന്ത്രി - 14-04-1987 മുതൽ 17-06-1991 വരെ.
 • കേരള യൂനിവേർസിറ്റി സെനറ്റ് അംഗം (1980-1984)
 • പ്രസിഡന്റ്, പാലാ മാർക്കറ്റിംഗ് സൊസൈറ്റി
 • ജനറൽ സെക്രട്ടറി, എ.കെ.പി.സി.റ്റി.എ.
 • പ്രസിഡന്റ്, ജനതാ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി
 • സീനിയർ വൈസ് പ്രസിഡന്റ്, ജനതാ ദൾ കേരള സ്റ്റേറ്റ് കമ്മിറ്റി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1987 പൂഞ്ഞാർ നിയമസഭാമണ്ഡലം എൻ.എം. ജോസഫ് ജനതാ എൽ.ഡി.എഫ്. പി.സി. ജോർജ് കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്.
1982 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ് കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്. എൻ.എം. ജോസഫ് ജനതാ എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

 1. Former Forest minister n m joseph passed away
 2. ex.minister n m joseph dead
 3. മുൻ വനംവകുപ്പ് മന്ത്രി എൻ.എം.ജോസഫ് അന്തരിച്ചു
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-15.
 5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എൻ.എം._ജോസഫ്&oldid=4072023" എന്ന താളിൽനിന്ന് ശേഖരിച്ചത്