ഉള്ളടക്കത്തിലേക്ക് പോവുക

സി. മോയിൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
C. Moyinkutty
Member of Kerala Legislative Assembly
പദവിയിൽ
2011–2016
മണ്ഡലംThiruvambadi
വ്യക്തിഗത വിവരങ്ങൾ
ജനനം5 August 1943
Thamarassery
മരണം9 നവംബർ 2020(2020-11-09) (77 വയസ്സ്)[1]
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian Union Muslim League
പങ്കാളിKhadeeja

കേരളത്തിലെ പൊതുപ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമാണ് സി. മോയിൻ കുട്ടി.

ജീവിത രേഖ

[തിരുത്തുക]

അഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞി ഉമ്മാച്ചയുടെയും മകനായി 1943 ജനുവരി 1 ന് താമരശ്ശേരിയിൽ ജനിച്ചു. പ്രീ യൂണിവേഴ്‌സിറ്റി ബിരുദം നേടി. കർഷകനായിരുന്നു.[2] 1996 ൽ കൊടുവള്ളിയിൽ നിന്ന് നിയമസഭാ അംഗമായി ജയിച്ചു. 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഭാര്യ ഖദീജ. മൂന്ന് മക്കൾ. 2020 നവംബർ 9 ന് മരണമടഞ്ഞു.[3] മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ പദവികളും വഹിച്ചിരുന്നു. കെഎസ്ആർടിസി ഉപദേശകസമിതിയംഗം, കെഎസ്ആർഡിബി, വഖഫ് ബോർഡ് എന്നിവിടങ്ങളിൽ അംഗമായിരുന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2011തിരുവമ്പാടി നിയമസഭാമണ്ഡലംസി. മോയിൻ കുട്ടിമുസ്ലീം ലീഗ്, യു.ഡി.എഫ്.ജോർജ് എം. തോമസ്സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. ↑ "Former MLA C Moyinkutty dies at 77". Mathrubhumi. Retrieved 9 November 2020.
  2. ↑ portal, niyamasabha. "Shri.C. MOYIN KUTTY". niyamasabha.org. niyamasabha. Retrieved 9 നവംബർ 2020.
  3. ↑ ഡെസ്ക്, വെബ്. "മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിൻകുട്ടി അന്തരിച്ചു". madhyamam.com. madhyamam. Retrieved 9 നവംബർ 2020.
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-12.
  5. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-15. Retrieved 2016-05-12.
"https://ml.wikipedia.org/w/index.php?title=സി._മോയിൻ_കുട്ടി&oldid=4688291" എന്ന താളിൽനിന്ന് ശേഖരിച്ചത്