ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ. ആശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.K. Asha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.കെ. ആശ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
മേയ് 21 2016
മുൻഗാമികെ. അജിത്
മണ്ഡലംവൈക്കം
വ്യക്തിഗത വിവരങ്ങൾ
ജനനം (1976-05-30) 30 മേയ് 1976 (age 50) വയസ്സ്)
വൈക്കം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളികെ.ആർ. രാജേഷ്
കുട്ടികൾഒരു മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • കെ. ചെല്ലപ്പൻ (അച്ഛൻ)
  • Bhasurangi (അമ്മ)
വസതി(s)കുടവെച്ചൂർ, കോട്ടയം
As of ഓഗസ്റ്റ് 26, 2020
ഉറവിടം: നിയമസഭ

സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ് സി.കെ. ആശ. വൈക്കം, വെച്ചൂർ സ്വദേശിയായ സി.കെ.ആശ എ.ഐ.വൈ.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ആണ്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

വിദ്യാർത്ഥി ആയിരിക്കെ എ.ഐ.എസ്.എഫിലൂടെയാണ് സി.കെ. ആശ പൊതുപ്രവർത്തനം ആരംഭിച്ചത്. കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ആയി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് എ.ഐ.എസ്.എഫിന്റെ സംസ്ഥാന എക്സീക്കൂട്ടീവ് അംഗമായി.

വിദ്യാഭ്യാസം

[തിരുത്തുക]

ചാലപ്പറമ്പ് ടി.കെ.എം.എം. യു.പി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വൈക്കം ഗവ.ഗേൾസ് ഹൈസ്ക്കൂൾ, കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ്, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിലും പഠിച്ചു. ബി.എ എക്കണോമിക്സ് ബിരുദധാരിണിയാണ്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2016-2021വൈക്കം നിയമസഭാമണ്ഡലംസി.കെ. ആശസി.പി.ഐ, എൽ.ഡി.എഫ്.എ. സനീഷ് കുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  2. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-08-06.
"https://ml.wikipedia.org/w/index.php?title=സി.കെ._ആശ&oldid=4611596" എന്ന താളിൽനിന്ന് ശേഖരിച്ചത്