ഉള്ളടക്കത്തിലേക്ക് പോവുക

അഹമ്മദ് ദേവർകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അഹമ്മദ് ദേവർകോവിൽ
Member of the Kerala Legislative Assembly
പദവിയിൽ
മെയ് 2021 – 2026
മണ്ഡലംകോഴിക്കോട് സൗത്ത് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ദേശീയതഇന്ത്യക്കാരൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ ലീഗ്

കേരളത്തിന്റെ തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും( ആദ്യ രണ്ടര വർഷം) ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും,സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുംപതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ.

രാഷ്ട്രീയജീവിതം

[തിരുത്തുക]

2021-ലെ തിരഞ്ഞെടുപ്പിൽ, മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന കോഴിക്കോട് സൌത്തിൽ നിന്നും മുസ്ലീംലീഗിലെ നൂർബിന റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവർകോവിൽ നിയമസഭയിലേക്ക് എത്തിയത്.[2] അദ്ദേഹത്തിൻ്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. മുസ്ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. 1994 ൽ ഡൽഹിയിൽ ചേർന്ന പ്രഥമ ഐ.എൻ.എൽ രൂപീകരണ കൺവെൻഷനിലും പങ്കെടുത്തിരുന്നു. നിലവിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്.[3]

Constituency: Kozhikode South
O.S.N. Candidate Party Total Votes % of Votes
1 Ahammad Devarkovil Indian National League 52,557 44.15
2 Adv. Noorbeena Rasheed Indian Union Muslim League 40,098 33.68
3 Navya Haridas Bharatiya Janata Party 24,873 20.89
4 P. Hareendranath Democratic Social Justice Party 410 0.34
5 Adv. Mubeena Independent 513 0.43
6 NOTA 603 0.51
Total 1,19,054

അവലംബം

[തിരുത്തുക]
  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "കഠിനാധ്വാനത്തിനുള്ള അംഗീകാരം: മാതൃകാ മണ്ഡലമാക്കി മാറ്റും: അഹമ്മദ് ദേവർകോവിൽ" (in ഇംഗ്ലീഷ്). Retrieved 2021-05-21.
"https://ml.wikipedia.org/w/index.php?title=അഹമ്മദ്_ദേവർകോവിൽ&oldid=4549459" എന്ന താളിൽനിന്ന് ശേഖരിച്ചത്