ഉള്ളടക്കത്തിലേക്ക് പോവുക

വാഴൂർ സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴൂർ സോമൻ
Member of Kerala Legislative Assembly
പദവിയിൽ
പദവിയിൽ
24 മെയ് 2021
മണ്ഡലംപീരുമേട്
വ്യക്തിഗത വിവരങ്ങൾ
ജനനം14 സെപ്റ്റംബർ 1952
വാഴൂർ, കേരളം, ഇന്ത്യ
മരണം21 ആഗസ്റ്റ് 2025
ശ്രീരാമകൃഷ്ണാശ്രമ ഹോസ്പിറ്റൽ, ശാസ്തമംഗലം , കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിബിന്ദു സോമൻ
കുട്ടികൾഅഡ്വ. സോബിൻ സോമൻ
മാതാപിതാക്കൾ(s)കുഞ്ഞുപ്പപ്പൻ, പാർവതി
ജോലിരാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനും സി. പി. ഐ അംഗവുമായിരുന്നു വാഴൂർ സോമൻ (1952-2025) . പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച എം.എൽ.എ ആണ് വാഴൂർ സോമൻ. [1][2] തിരുവനന്തപുരത്ത് വച്ച് 72-ാം വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എ. ഐ. എസ്. എഫ്) വഴിയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2005 മുതൽ 2010 വരെ ഇടുക്കി ജില്ലാ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പിന്നീട് 2016 മുതൽ 2021 വരെ കേരള സ്റ്റേറ്റ് വെയർഹൌസിംഗ് കോർപ്പറേഷൻ ചെയർമാനുമായി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ. ഐ. ടി. യു. സി സംസ്ഥാന വൈസ് പ്രസിഡന്റായും ദേശീയ കൌൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സോമൻ കേരള സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ട്രേഡ് യൂണിയൻ പ്രവർത്തകനായി സജീവമായിരുന്നു.[4]

കുടുംബം

[തിരുത്തുക]

1952 സെപ്റ്റംബർ 14ന് കോട്ടയം വാഴൂരിൽ കുഞ്ഞുപപ്പന്റെയും പാർവതിയുടെയും മകനായി വാഴൂർ സോമൻ ജനിച്ചു. ഭാര്യ ബിന്ദു സോമൻ, മക്കൾ അഡ്വ സോബിൻ സോമൻ, അഡ്വ സോബിത്ത് സോമൻ.[5]

2025 ഓഗസ്റ്റ് 21ന് തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ എംഎൽഎ കുഴഞ്ഞു വീണു.[6] തിരുവനന്തപുരത്തെ ശാസ്തമംഗലത്തെ ശ്രീ രാമകൃഷ്ണ ആശ്രമ ആശുപത്രി വച്ച് അദ്ദേഹം അന്തരിച്ചു.[7] മരണസമയത്ത് അദ്ദേഹത്തിന് 72 വയസ്സായിരുന്നു. [8]

അവലംബങ്ങൾ

[തിരുത്തുക]
  1. "Peerumade, Kerala Assembly election result 2021 live updates". India Today.
  2. "CPI announces initial list of candidates". March 9, 2021.
  3. sivadarsana (2025-08-21). "Vazhoor Soman | പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു". Kairali News | Kairali News Live. Retrieved 2025-08-21.
  4. Service, Express News (2025-08-21). "Peerumedu MLA Vazhoor Soman passes away". The New Indian Express (in ഇംഗ്ലീഷ്). Retrieved 2025-08-21.
  5. Service, Express News (2025-08-06). "Peerumedu MLA Vazhoor Soman passes away". The New Indian Express (in ഇംഗ്ലീഷ്). Retrieved 2025-08-21.
  6. "പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു". Retrieved 2025-08-21.
  7. KG, Shibimol (2025-08-21). "Kerala CPI legislator Vazhoor Soman, 72, passes away following heart attack". India Today (in ഇംഗ്ലീഷ്). Retrieved 2025-08-21.
  8. KG, Shibimol (2025-08-21). "Kerala CPI legislator Vazhoor Soman, 72, passes away following heart attack". India Today (in ഇംഗ്ലീഷ്). Retrieved 2025-08-21.
"https://ml.wikipedia.org/w/index.php?title=വാഴൂർ_സോമൻ&oldid=4559992" എന്ന താളിൽനിന്ന് ശേഖരിച്ചത്