അലക്സാണ്ടർ പറമ്പിത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alexander Parambithara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലക്സാണ്ടർ പറമ്പിത്തറ
അലക്സാണ്ടർ പറമ്പിത്തറ

അലക്സാണ്ടർ പറമ്പിത്തറ


കേരളനിയമസഭയുടെ നാലാമത്തെ സ്പീക്കർ
ഔദ്യോഗിക കാലം
ഡിസംബർ 13, 1961 - സെപ്റ്റംബർ 10, 1964
മുൻ‌ഗാമി സി.എച്ച്. മുഹമ്മദ്കോയ
പിൻ‌ഗാമി ഡി. ദാമോദരൻ പോറ്റി

ജനനം 1900 ഫെബ്രുവരി
കേരളം
മരണം 10 ജൂൺ 1989(1989-06-10) (പ്രായം 89)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കോൺഗ്രസ്

കേരളാ നിയമസഭയിലെ നാലാമത്തെ[1] സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ (ഫെബ്രുവരി 1900 - 10 ജൂൺ 1989 ). കൊച്ചി നിയമസഭാംഗം (1935-38) & (1948-49), തിരുക്കൊച്ചി നിയമസഭാംഗം (1949-56), പള്ളുരുത്തി നിയോജകമണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളനിയമസഭയിലും അംഗമായിട്ടുണ്ട് അലക്സാണ്ടർ. എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി മൂന്നാമത് കേരളനിയമസഭയിലേക്ക് അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്.[2]

കുമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ഔദ്യോഗിക ജോലിയാരംഭിച്ച അലക്സാണ്ടർ ഗവണ്മെന്റ് കമ്മിറ്റി ഓഫ് അഷുറൻസിന്റെ ചെയർമാൻ(1967-68), ലൈബ്രറി ഉപദേശക കമ്മിറ്റി ചെയർമാൻ(1969-70), എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്(1947-57), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്(1961) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_പറമ്പിത്തറ&oldid=1762688" എന്ന താളിൽനിന്ന് ശേഖരിച്ചത്