പന്ന്യൻ രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രവീന്ദ്രൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രവീന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. രവീന്ദ്രൻ (വിവക്ഷകൾ)
പന്ന്യൻ രവീന്ദ്രൻ
Pannian raveendran 2019.jpg
വ്യക്തിഗത വിവരണം
ജനനം (1945-12-22) 22 ഡിസംബർ 1945  (75 വയസ്സ്)
കണ്ണൂർ, കേരളം
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളിരത്നവല്ലി
മക്കൾരാജേഷ്, രൂപേഷ്, രതീഷ്.
വസതിതിരുവനന്തപുരം
As of സെപ്റ്റംബർ 23, 2006
ഉറവിടം: [1]

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്[1] പന്ന്യൻ രവീന്ദ്രൻ (ജനനം: ഡിസംബർ 22 1945‌).

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി.[2] 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എൽ.എ-യും കോൺഗ്രസ്(ഐ) സ്ഥാനാർത്ഥിയുമായ വി.ഡി. സതീശനോട് പരാജയപ്പെട്ടു.

1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 മുതൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമാണ്. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ 9-ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മാർച്ചിൽ സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. 2004-ൽ മാതൃകാ പൊതുപ്രവർത്തകനുള്ള മണിവേരി മാധവൻ പുരസ്കാരത്തിനർഹനായി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 പറവൂർ നിയമസഭാമണ്ഡലം വി.ഡി. സതീശൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പന്ന്യൻ രവീന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
2005*(1) തിരുവനന്തപുരം ലോകസഭാമണ്ഡലം പന്ന്യൻ രവീന്ദ്രൻ സി.പി.ഐ, എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ.

കൃതികൾ[തിരുത്തുക]

  • ചരിത്രമെഴുതി ചരിത്രമായവർ
  • ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലൂടെ
  • ഭരത് മുരളി - അഭിനയവും ജീവിതവും[5]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പന്ന്യൻ രവീന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". മാതൃഭൂമി. ഏപ്രിൽ 9, 2012. ശേഖരിച്ചത് ഏപ്രിൽ 9, 2012.
  2. "ഏറ്റെടുക്കുന്നത് വലിയ കടമ: പന്ന്യൻ". മാതൃഭൂമി. ഏപ്രിൽ 10, 2012. ശേഖരിച്ചത് ഏപ്രിൽ 11, 2012.
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
  5. "പന്ന്യൻ രവീന്ദ്രൻ നാലാമത്തെ പുസ്തകമെഴുതുന്നു; വിഷയം ഇന്ത്യൻ ഫുട്ബോൾ". manoramaonline. manoramaonline. ശേഖരിച്ചത് 2013 ഓഗസ്റ്റ് 2. Check date values in: |accessdate= (help)
മുൻഗാമി
പി.കെ. വാസുദേവൻ നായർ
തിരുവനന്തപുരത്തിന്റെ എം.പി.
2005 – 2009
Succeeded by
ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പന്ന്യൻ_രവീന്ദ്രൻ&oldid=3446203" എന്ന താളിൽനിന്ന് ശേഖരിച്ചത്