വി.വി. രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.വി. രാഘവൻ
V-v-raghavan.gif
കൃഷി മന്ത്രി
ഔദ്യോഗിക കാലം
1987 ഏപ്രിൽ 2 – 1991 ജൂൺ 17
മുൻഗാമിഎ.എൽ. ജേക്കബ്
പിൻഗാമിപി.പി. ജോർജ്
ലോകസഭാംഗം
ഔദ്യോഗിക കാലം
1996 മേയ് 15 – 1999 ഏപ്രിൽ 26
മുൻഗാമിപി.സി. ചാക്കോ
പിൻഗാമിഎ.സി. ജോസ്
മണ്ഡലംതൃശ്ശൂർ
രാജ്യസഭാംഗം
ഔദ്യോഗിക കാലം
2000–2004
കേരളനിയമസഭാംഗം
ഔദ്യോഗിക കാലം
1987–1996
മുൻഗാമികെ.പി. പ്രഭാകരൻ
പിൻഗാമികെ.പി. രാജേന്ദ്രൻ
മണ്ഡലംചേർപ്പ്
വ്യക്തിഗത വിവരണം
ജനനം(1923-06-23)ജൂൺ 23, 1923
മരണം27 ഒക്ടോബർ 2004(2004-10-27) (പ്രായം 81)
പൗരത്വംഇന്ത്യ
രാജ്യംഇന്ത്യ
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളിസി. സത്യഭാമ
മക്കൾഒരു മകനും ഒരു മകളും

വി.വി. രാഘവൻ (1923 ജൂൺ 23 - 2004 ഒക്റ്റോബർ 27) കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം 1987 മുതൽ 91 വരെ കേരളത്തിലെ കൃഷി മന്ത്രിയായിരുന്നു. 1996-ലും 1998-ലും ഇദ്ദേഹം തൃശൂർ ലോകസഭാമണ്ഡലത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1923 ജൂൺ 23-നാണ് ഇദ്ദേഹം ജനിച്ചത്. വേലപ്പൻ എന്നായിരുന്നു അച്ഛന്റെ പേര്. കൊച്ചിൻ പ്രജാമണ്ഡലത്തിന്റെ ഉത്തരവാദഭരണപ്രക്ഷോഭ‌ത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇദ്ദേഹം പിന്നീട് കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാവുകയും ചെയ്തു. “രാജേന്ദ്ര മൈതാനം” സംഭവത്തിന്റെ പേരിൽ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

1948-ൽ തടവിലായിരുന്നപ്പോൾ ഇദ്ദേഹം സി.പി.ഐ.യിൽ ചേർന്നു. തൊഴിലാളികളെ സംഘടിപ്പിക്കുകയും രണ്ടു വർഷത്തോളം ഒളിവിൽ കഴിയുകയുമുണ്ടായി. സി. അച്യുതമേനോനുമായുള്ള ചങ്ങാത്തം (പിന്നീട് ഇത് ബന്ധുത്വമായി മാറി) ഇദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്.

കേരള നിയമസഭയിലേയ്ക്ക് ഇദ്ദേഹം രണ്ടു തവണ (എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിലേയ്ക്ക്) ചേർപ്പ് നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം കൃഷി മന്ത്രിയായിരുന്നപ്പോൾ "ഫയലിൽ നിന്നും വയലിലേയ്ക്ക്" എന്ന പദ്ധതി നടപ്പിലാക്കപ്പെടുകയുണ്ടായി. 1996-ലും 1998-ലും ലോകസഭയിലേയ്ക്കും 2000-ൽ രാജ്യസഭയിലേയ്ക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

മുൻകാലത്ത് ഇദ്ദേഹം തൃശൂർ മുനിസിപ്പൽ കൗൺസിലിലേയ്ക്ക് മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. "ലെനിന്റെ നാട്ടിൽ" എന്ന ഇദ്ദേഹം രചിച്ച കൃതിക്ക് 1977-ൽ സോവിയറ്റ് ലാൻഡ് നെഹൃ പുരസ്കാരം ലഭിക്കുകയുണ്ടായി. രാജ്യസഭാംഗമായിരിക്കെ 2004 ഒക്റ്റോബർ 27-നാണ് ഇദ്ദേഹം അന്തരിച്ചത്.[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1999 തൃശ്ശൂർ ലോകസഭാമണ്ഡലം എ.സി. ജോസ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 343793 വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 332161 എ.എസ്. രാധാകൃഷ്ണൻ ജെ.ഡി.യു. 44354
1998 തൃശ്ശൂർ ലോകസഭാമണ്ഡലം വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 340216 കെ. മുരളീധരൻ കോൺഗ്രസ് (ഐ.) 321807 പി.എം. ഗോപിനാഥൻ ബി.ജെ.പി. 58386
1996 തൃശ്ശൂർ ലോകസഭാമണ്ഡലം വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 308482 കെ. കരുണാകരൻ കോൺഗ്രസ് (ഐ.) 307002 രമ രഘുനന്ദൻ ബി.ജെ.പി. 41139

അവലംബം[തിരുത്തുക]

  1. "Sri. V.V. RAGHAVAN". Govt. of kearla. ശേഖരിച്ചത് 2013-01-22.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME V.V. Raghavan
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 23 June 1923
PLACE OF BIRTH
DATE OF DEATH 27 October 2004
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=വി.വി._രാഘവൻ&oldid=3475305" എന്ന താളിൽനിന്ന് ശേഖരിച്ചത്