പി.പി. ജോർജ്ജ്
പി.പി.ജോർജ്ജ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 1965, 1967-1970, 1970- 1977, 1987-1991, 1991-1996, 2001-2006 | |
മുൻഗാമി | എ.എം. പരമൻ |
പിൻഗാമി | സി.എൻ. ജയദേവൻ |
മണ്ഡലം | ചാലക്കുടി, തിരുവമ്പാടി, ഒല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 25/07/1935 പുതുക്കാട്, തൃശൂർ, കേരളം |
മരണം | 05/01/2008 പുതുക്കാട്, തൃശൂർ |
രാഷ്ട്രീയ കക്ഷി | ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് |
പങ്കാളി | സി.എൽ. റീത്ത |
കുട്ടികൾ | ഒരു മകനും ഒരു മകളും |
വസതിs | പുതുക്കാട്, തൃശൂർ |
As of 17'th February, 2021 ഉറവിടം: [കേരള നിയമസഭ [1]] |
സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയും, അഞ്ച് തവണ നിയമസഭാംഗവുമായ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു പി.പി.ജോർജ് (1935-2008)[2][3]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ പുതുക്കാട് പൗലോസിൻ്റെയും മേരിയുടേയും മകനായി 1935 ജൂലൈ 25ന് ജനിച്ചു. ബി.എഡ് ആണ് വിദ്യാഭ്യാസ യോഗ്യത. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ജോർജ് കോൺഗ്രസിൽ ചേർന്നു രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. 2008 ജനുവരി 5 ന് അന്തരിച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോൺഗ്രസിലൂടെയാണ് പൊതുരംഗ പ്രവേശനം. 1950 വരെ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച ജോർജ് 1959-1960 വർഷങ്ങളിൽ കേരള ലിബറേഷൻ സ്ട്രഗിൾ മൂവ്മെൻറിൻ്റെ തൃശൂർ ജില്ലാ കൺവീനറായിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ മെമ്പറായും കേരള കാർഷിക യൂണിവേഴ്സിറ്റി അംഗമായും പ്രവർത്തിച്ചു. 1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഇദ്ദേഹം കൃഷിവകുപ്പ് മന്ത്രിയായിരുന്നു.[4][5]
പ്രധാന പദവികൾ
- 1962-2008 കെ.പി.സി.സി. അംഗം
- 1965-2001 എക്സിക്യൂട്ടീവ് മെമ്പർ, കെ.പി.സി.സി.
- 1969-1972 എ.ഐ.സി.സി. മെമ്പർ
- 1971-1977 സെക്രട്ടറി, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി
- 1976-1977 ചെയർമാൻ, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി
- 1978-1998 കെ.പി.സി.സി. ജനറൽ സെക്രട്ടറി
- 1981-1982 തൃശൂർ, ഡി.സി.സി. പ്രസിഡൻറ്
- 1982-1986 ഡയറക്ടർ, കെ.ടി.ഡി.സി.
- 1986-1987 വൈസ് ചെയർമാൻ, കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്
- 1967-1970 , 1970-1977 നിയമസഭാംഗം, ചാലക്കുടി
- 1987-1991 നിയമസഭാംഗം, തിരുവമ്പാടി
- 1991-1996 , 2001-2006 നിയമസഭാംഗം, ഒല്ലൂർ
- 1991-1995 സംസ്ഥാന കൃഷി വകുപ്പ് മന്ത്രി
ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനും ഐ ഗ്രൂപ്പ് നേതാവുമായിരുന്ന പി.പി.ജോർജ് 2005-ൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഡി.ഐ.സി. രൂപീകരിച്ച് കോൺഗ്രസ് വിട്ടപ്പോൾ ജോർജ് കരുണാകരനുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തുടർന്നു.[6]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ:സി.എൽ.റീത്ത
- ഒരു മകനും ഒരു മകളും.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2001 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.എൻ. ജയദേവൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1996 | ഒല്ലൂർ നിയമസഭാമണ്ഡലം | സി.എൻ. ജയദേവൻ | സി.പി.ഐ., എൽ.ഡി.എഫ്. | പി.പി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എം. പരമൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1987 | തിരുവമ്പാടി നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മത്തായി ചാക്കോ | സി.പി.എം., എൽ.ഡി.എഫ്. |
1977 | ചാലക്കുടി നിയമസഭാമണ്ഡലം | പി.കെ. ഇട്ടൂപ്പ് | കേരള കോൺഗ്രസ് | പി.പി. ജോർജ് | കോൺഗ്രസ് (ഐ.) |
1970 | ചാലക്കുടി നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.) | ടി.എൽ. ജോസഫ് | സ്വതന്ത്രൻ |
1967 | ചാലക്കുടി നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.) | പി.കെ. ചാത്തൻ | സി.പി.ഐ |
1965 | ചാലക്കുടി നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.) | പി.സി. വറുഗീസ് | സ്വതന്ത്രൻ |
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members/m175.htm
- ↑ https://www.hindustantimes.com/india/former-kerala-minister-pp-george-passes-away/story-SCIRiimnYBsLMOndgIrPUL.html
- ↑ https://www.indiatoday.in/latest-headlines/story/congress-leader-p-p-george-dies-22051-2008-01-05
- ↑ "P.P. George dead". The Hindu. Archived from the original on 2008-01-09. Retrieved 2011-09-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Sri. P.P. GEORGE". State of Kerala. Archived from the original on 2011-11-20. Retrieved 2011-09-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-19. Retrieved 2021-02-17.
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.