എം.ജെ. ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ജെ. ജേക്കബ്
എം.ജെ. ജേക്കബ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1944-06-07)ജൂൺ 7, 1944
തിരുമാറാടി, എറണാകുളം, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിതങ്കമ്മ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മുൻ നിയമസഭാംഗവുമാണ് എം.ജെ. ജേക്കബ്. സി.പി.ഐ.എം. കക്ഷിയെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 2012-ൽ പിറവത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് 12,070 വോട്ടുകൾക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥി അനൂപ് ജേക്കബിനോട് പരാജയപ്പെട്ടു[1].

ജീവിതരേഖ[തിരുത്തുക]

തിരുമാറാടി ഒളിയപ്പുരം മുട്ടപ്പിള്ളിൽ കെ ടി ജോസെഫിന്റെയും (മുൻ മന്ത്രി കെ.ടി. ജേക്കബിന്റെ ജ്യേഷ്ഠൻ) അന്നമ്മയുടെയും മകനായി 1944 ജൂൺ 7 നാണ് ജനനം. എറണാകുളം സെന്റ്‌ ആൽബർട്സിൽ നിന്ന് ബി.എസ്സ്.സി. കെമിസ്ട്രിയിൽ ബിരുദം നേടി.ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ നേടി. എൽ എൽ ബി കോഴ്സും പൂർത്തിയാക്കി.

1970 കളിൽ മണിമലക്കുന്നു കേന്ദ്രമായി കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലൂടെ സാമൂഹിക രാഷ്ട്രിയ മേഖലകളുൽ സജീവമായി. ഫാക്ടിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. അതിനിടെ 1979-ൽ തിരുമാറാടി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചു പ്രസിഡന്റായി . പിന്നീട് 1995 - 2000 കാലഘട്ടത്തിലും പഞ്ചായത്തു പ്രസിഡന്റായിരുന്നു. രണ്ടു വട്ടവും തിരുമാരാടിക്ക് സംസ്ഥാനത്തെ ഏറ്റവും മുകച്ച പഞ്ചായത്തിനുള്ള അവാർഡ് കിട്ടി. ഓലമേഞ്ഞ വീടും ഷെഡുകളും ഇല്ലാത്ത പഞ്ചായത്തായി തിരുമാറാടിയെ ഉയർത്തി. അതിനും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചു[2]. മൂന്നു വട്ടം കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. പാമ്പാക്കുട ഖാദി വ്യവസായ സഹകരണ സംഘം ചെയർമാനായും പ്രവർത്തിച്ചു.

2005 ൽ ജില്ലാ പഞ്ചായത്ത് കൂത്താട്ടുകുളം ഡിവിഷനിൽ നിന്ന് ജയിച്ചു. ജില്ലാപഞ്ചായത്തിന്റെ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാനായിരിക്കെ 2006 ൽ പിറവത്തുനിന്നു നിയമ സഭയിലേക്ക് മത്സരിച്ചു ജയിച്ചു. 2011-ൽ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവത്തു നിന്ന് ടി.എം. ജേക്കബിനോട് 158 വോട്ടുകൾക്ക് പരാജയപ്പെട്ടു.

ഭാര്യ : തങ്കമ്മ .മക്കൾ :സുനിത (അധ്യാപിക, എം ജി എം ഹയർ സെക്കന്ററി സ്കൂൾ, കുറുപ്പുംപടി), സുജിത് (ബിസിനസ് )

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-23. Retrieved 2012-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-08. Retrieved 2012-04-05.
"https://ml.wikipedia.org/w/index.php?title=എം.ജെ._ജേക്കബ്&oldid=3814586" എന്ന താളിൽനിന്ന് ശേഖരിച്ചത്