ദി കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
പൊതുമേഖല | |
വ്യവസായം | ബാങ്കേതര ധനകാര്യസ്ഥാപനം |
സ്ഥാപിതം | 1969 |
സ്ഥാപകൻ | കേരളസർക്കാർ |
ആസ്ഥാനം | തൃശൂർ, കേരളം |
ലൊക്കേഷനുകളുടെ എണ്ണം | 650+ |
സേവന മേഖല(കൾ) | കേരളം |
പ്രധാന വ്യക്തി | കെ. വരദരാജൻ (ചെയർമാൻ) ഡോ. എസ്. കെ. സനിൽ (എം.ഡി.)[1] |
ഉത്പന്നങ്ങൾ | ചിട്ടി, വായ്പ, സമ്പാദ്യം, പണക്കൈമാറ്റം തുടങ്ങിയവ |
വരുമാനം | 70000 കോടി രൂപ |
279 കോടി രൂപ | |
Total equity | 100 കോടി രൂപ |
ഉടമസ്ഥൻ | കേരളസർക്കാർ |
വെബ്സൈറ്റ് | http://ksfe.com |
കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കേതര ധനകാര്യസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദ കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (ഇംഗ്ലീഷ്: The Kerala State Financial Enterprises Limited). 1969-ലാരംഭിച്ച ഈ സ്ഥാപനം, ആരംഭകാലത്ത് ചിട്ടി നടത്തിപ്പ് മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് വായ്പ അടക്കമുള്ള മറ്റ് ധനകാര്യ ഇടപാടുകളും ആരംഭിച്ചു. കേരളത്തിലുടനീളം 650-ലധികം ശാഖകളും ₹70000 കോടിയിലധികം വിറ്റുവരവും 50 ലക്ഷത്തോളം ഇടപാടുകാരുമുള്ള കെ.എസ്.എഫ്.ഇ. കേരളത്തിലെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യസ്ഥാപനമാണ്.[അവലംബം ആവശ്യമാണ്] ഒരു സാമ്പത്തികവ്യവഹാരം എന്ന നിലയിൽ യാതൊരു വ്യവസ്ഥകൾക്കും വിധേയമല്ലാതിരുന്ന ചിട്ടിയെ ഒരു ആധുനിക സാമ്പത്തിക ഉൽപ്പന്നമാക്കാൻ സാധിച്ചു എന്നതാണ് കെ.എസ്.എഫ്.ഇ. കേരളത്തിന്റെ സാമ്പത്തികചരിത്രത്തിൽ വഹിച്ച ഏറ്റവും പ്രധാനപ്പെട്ട പങ്ക്.[അവലംബം ആവശ്യമാണ്]
ചരിത്രം
[തിരുത്തുക]1967-ലാണ് കേരളസർക്കാരിന്റെ ഉടമസ്ഥതയിൽ ഒരു ചിട്ടി സ്ഥാപനം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. 45 ജീവനക്കാരും 10 ശാഖകളും 2 ലക്ഷം രൂപയുടെ പ്രവർത്തനമൂലധനവുമായി 1969-ലാണ് കെ.എസ്.എഫ്.ഇ. പ്രവർത്തനമാരംഭിച്ചത്.