ഗാന്ധിഭവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊല്ലം ജില്ലയിലെ പത്തനാപുരം [1]ആസ്ഥാനമാക്കി 2005 മുതൽക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന[2] പ്രസ്ഥാനമാണ് ഗാന്ധിഭവൻ. ബാല/വൃദ്ധ ശരണാലയം , സാന്ത്വന ചികിൽസാലയം, ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം, എന്നീ മൂന്ന് സ്ഥാപനങ്ങൾ ഇപ്പോൾ ഗാന്ധിഭവന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

മാതൃസ്ഥാപനം[തിരുത്തുക]

ഗാന്ധിഭവൻ- പത്തനാപുരത്ത് കുണ്ടയം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്നേഹഭവനം

സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനം. ശൈശവപ്രായം മുതൽ വൃദ്ധവയോധികർവരെ ആയിരത്തോളം പേർ ഇവിടെ അന്തേവാസികളായിട്ടുണ്ട്. കേരളത്തിൽ ഒരു കൂരയ്ക്ക് കീഴിൽ ഏറ്റവും അധികം അന്തേവാസികളുള്ള ജീവകാരുണ്യ സ്ഥാപനം ഇതാണെന്ന് കരുതപ്പെടുന്നു. ഇവിടെ ലഭ്യമാവുന്ന പ്രവർത്തനങ്ങളിൽ ചിലത്

  • ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് പരിശീലന സ്പെഷ്യൽസ്കൂൾ
  • അരികുവൽകൃതരായ കുട്ടികൾക്കുള്ള ഡേകെയർ /അഭയ സൗകര്യങ്ങൾ
  • വൊക്കേഷണൽ സ്റ്റഡി സെന്റർ -വൃദ്ധ പരിചരണം, ഹൊമിയൊഡിസ്പെൻസിംഗ്, യോഗ, തയ്യൽ തുടങ്ങിയവയിൽ പരിശീലനം നൽകുന്നു.
  • സാന്ത്വന ചികിൽസ

സഹോദര സ്ഥാപനങ്ങൾ[തിരുത്തുക]

  • ശരണാലയം- കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നിരാലംബരായവർക്കുള്ള ശരണാലയം. ഗാന്ധിഭവൻ ശരണാലയം എന്നപേരിൽ നടക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ അൻപതോളം പേർ വസിക്കുന്നു.
  • കസ്തൂർബാ ഗാന്ധിഭവൻ - പത്തനംതിട്ട ജില്ലയിലെ അടൂർ മിത്രപുരത്ത് പ്രവർത്തിക്കുന്ന ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം. മുന്നൂറോളം വ്യക്തികൾ വർഷംതോറും ചികിൽസതേടിയെത്തുന്നുണ്ട് ഇവിടെ
  • ഗാന്ധിഭവൻ സ്റ്റഡി സെൻറർ - പത്തനംതിട്ട ജില്ലയിൽ അടൂരിന് സമീപം ഏഴംകുളം പ്ലാന്റേഷൻ ജംഗ്ഷനിൽ കേന്ദ്ര സർക്കാരിൻറെ എൻ.ഐ.ഒ.എസ് ഉമായി ചേർന്ന് സൌജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന സ്ഥാപനം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഗാന്ധിഭവൻ

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/217623/130316[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/online/malayalam/news/story/2557542/2013-10-13/kerala[പ്രവർത്തിക്കാത്ത കണ്ണി] 13 ഒക്റ്റോബർ 2013 മാതൃഭൂമി-അശരണരുടെ അഭയമായ ഗാന്ധിഭവന് പ്രമുഖരുടെ പ്രശംസ
"https://ml.wikipedia.org/w/index.php?title=ഗാന്ധിഭവൻ&oldid=3803801" എന്ന താളിൽനിന്ന് ശേഖരിച്ചത്