എ. നീലലോഹിതദാസൻ നാടാർ
എ. നീലലോഹിതദാസൻ നാടാർ | |
---|---|
സംസ്ഥാന ഗതാഗത, വനം വകുപ്പ് മന്ത്രി | |
ഓഫീസിൽ 1999-2000 | |
മുൻഗാമി | പി.ആർ.കുറുപ്പ് |
പിൻഗാമി | സി.കെ.നാണു |
സംസ്ഥാന കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 1987-1991 | |
സംസ്ഥാന ഭവനനിർമാണ, തൊഴിൽ വകുപ്പ് മന്ത്രി | |
ഓഫീസിൽ 1979-1979 | |
മുൻഗാമി | എം.കെ.രാഘവൻ |
പിൻഗാമി | ആര്യാടൻ മുഹമ്മദ് |
നിയമസഭാംഗം | |
ഓഫീസിൽ 2001, 1996, 1987, 1977 | |
മുൻഗാമി | എൻ.ശക്തൻ നാടാർ |
പിൻഗാമി | ജോർജ് മേഴ്സിയർ |
മണ്ഡലം | കോവളം |
ലോക്സഭാംഗം | |
ഓഫീസിൽ 1980-1984 | |
മുൻഗാമി | എം.എൻ. ഗോവിന്ദൻ നായർ |
പിൻഗാമി | എ.ചാൾസ് |
മണ്ഡലം | തിരുവനന്തപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുല്ലുവിള, നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല | 28 ഓഗസ്റ്റ് 1947
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ജമീല പ്രകാശം |
കുട്ടികൾ | ദീപ്തി, ദിവ്യ |
As of ഫെബ്രുവരി 17, 2023 ഉറവിടം: നിയമസഭ |
നാല് തവണ നിയമസഭാംഗം, മൂന്ന് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന ജനതാദൾ സെക്യുലർ നേതാവാണ് എ.നീലലോഹിതദാസൻ നാടാർ.( 28 ഓഗസ്റ്റ് 1947) 1996-2001-ലെ മൂന്നാം നായനാർ മന്ത്രിസഭയിൽ അംഗമായി 2000 വരെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന നീലൻ സ്ത്രീപീഡന വിവാദങ്ങളിൽ പെട്ടതോടെ രാഷ്ട്രീയമായി അസ്തമനം നേരിട്ടു.[1][2][3]
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പുല്ലുവിള ഗ്രാമത്തിൽ അപ്പി നാടാരുടേയും കുഞ്ഞുലക്ഷ്മിയുടേയും മകനായി 1947 ഓഗസ്റ്റ് 28ന് ജനനം. നിയമ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത.
1964-ൽ പതിനേഴാം വയസിൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ നാടാർ 1966-ൽ കെ.എസ്.യുവിൻ്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1967-1968-ൽ കെ.എസ്.യു ജില്ലാ സെക്രട്ടറിയായ നാടാർ 1968-1969-ൽ കെ.എസ്.യുവിൻ്റെ ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1968-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗമായ നാടാർ 1969 മുതൽ 1970 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു.
1969-ൽ കെ.പി.സി.സി അംഗമായ നാടാർ 1972-ൽ എ.ഐ.സി.സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗമായിരിക്കവെ കോൺഗ്രസ് വിട്ടു. അടിയന്തരവസ്ഥക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് ഫോർ ഡെമോക്രാസി എന്ന പാർട്ടി രൂപീകരിച്ചു. പിന്നീട് ലോക്ദളിലൂടെ ജനതാദളിലെത്തി. ജനതാദളിലെ പിളർപ്പിനു ശേഷം 1999 മുതൽ ജനതാദൾ സെക്യുലർ പാർട്ടിയിൽ അംഗമായ നാടാർ 2016 മുതൽ 2019 വരെ ജെ.ഡി.എസിൻ്റെ സംസ്ഥാന പ്രസിഡൻറായിരുന്നു.
1977-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് നിന്ന് ആദ്യമായി നിയമസഭാംഗമായി. 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. 1987, 1996, 2001 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് നിന്ന് വിജയിച്ചു. 1984-ൽ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991, 2006, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1979-ലെ സി.എച്ച്.മുഹമ്മദ് കോയ മന്ത്രിസഭയിലാണ് നീലൻ ആദ്യമായി മന്ത്രിയാവുന്നത്. 1987-1991-ലെ രണ്ടാം നായനാർ മന്ത്രിസഭയിലും 1996-2001-ലെ മൂന്നാം നായനാർ മന്ത്രിസഭയിലും അംഗമായിരുന്നു. സ്ത്രീപീഡന വിവാദത്തെ തുടർന്ന് 2000-ൽ മന്ത്രിസ്ഥാനം രാജിവച്ചു.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് നിന്ന് നിയമസഭയിലെത്തിയെങ്കിലും പിന്നീടങ്ങോട്ട് നീലന് രാഷ്ട്രീയ അസ്തമന കാലമായിരുന്നു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് നിന്നും 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മത്സരിച്ചെങ്കിലും തുടർ പരാജയമായിരുന്നു ഫലം.
ഇതിനെ തുടർന്ന് നാടാർക്ക് പകരം ഭാര്യ ജമീല പ്രകാശം രാഷ്ട്രീയത്തിലിറങ്ങി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജമീല കോവളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2016-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും ജമീലക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ഒരു വ്യാഴവട്ട കാലത്തിനു ശേഷം ഇക്കഴിഞ്ഞ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാടാർ വീണ്ടും കോവളത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ എ.വിൻസെൻ്റിനോട് പരാജയപ്പെട്ടു.[4]
അവലംബം
[തിരുത്തുക]- ↑ https://www.twentyfournews.com/2017/07/22/kovalam-mla-vincent-and-former-minister-neelalohithadasan-nadar-in-woman-assault-case.html
- ↑ https://malayalam.samayam.com/latest-news/kerala-news/a-neelalohithadas-jds-pres/articleshow/52925319.cms
- ↑ https://www.marunadanmalayalee.com/news/special-report/many-lost-power-after-sexual-allegations-in-kerala-polctics-89418
- ↑ https://www.manoramaonline.com/news/indepth/assembly-elections-2021/kerala-thiruvananthapuram/2021/05/02/kovalam-constituency-election-results.html