കെ. ദാമോദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ദാമോദരൻ
Kdamodaran.jpg
രാജ്യസഭാംഗം
ഔദ്യോഗിക കാലം
1900–1964
മണ്ഡലംകേരളം
വ്യക്തിഗത വിവരണം
ജനനം(1912-02-05)ഫെബ്രുവരി 5, 1912
പൊന്നാനി, തിരൂർ, മലപ്പുറം
മരണം1976 ജൂലൈ 3
ദേശീയതഭാരതീയൻ
പങ്കാളി(കൾ)പത്മം
ജോലിഎഴുത്തുകാരൻ, രാഷ്ട്രീയപ്രവർ‍ത്തകൻ, പത്രപ്രവർത്തകൻ.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ(ഫെബ്രുവരി 05, 1912 -ജൂലൈ 3, 1976).[1] കേരള മാർക്സ് എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 'പാട്ടബാക്കി' എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോട് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോട് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണ് കേരളത്തിൽ തിരിച്ചെത്തിയത്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ചുനിന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ ന് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു[2].

ആദ്യകാലജീവിതം[തിരുത്തുക]

മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണ് ദാമോദരൻ ജനിച്ചത്.[3] സ്കൂൾ പഠനം തിരൂരങ്ങാടി മാട്ടായി പ്രൈമറി സ്കൂൾ തിരൂർ സർക്കാർ സ്കൂൾ എന്നിവിടങ്ങളിലും, കോളേജ് പഠനം കോഴിക്കോട്ടെ സാമൂതിരി കോളേജിലുമായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കുകൊള്ളുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടതിന്‌ 1931 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയുമുണ്ടായി. കോയമ്പത്തൂർ ജയിലിലായിരിക്കുമ്പോൾ അദ്ദേഹം തമിഴും ഹിന്ദിയും പഠിച്ചു. 1935സംസ്കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിദ്യാപീഠത്തിൽ ചേർന്നു. അവിടെന്ന് ശാസ്ത്രി പരീക്ഷ വിജയിച്ചു. കാശിയിലായിരിക്കുമ്പോൾ അദ്ദേഹം ഉർദുവും ബംഗാളിയും പഠിക്കുകയുണ്ടായി. കാശിവിദ്യാപീഠത്തിലേത് വളരെ വലിയൊരു ഗ്രന്ഥശാലയായിരുന്നു. അപൂർവ്വങ്ങളായ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ അവിടെ ലഭ്യമായിരുന്നു. വിജ്ഞാനകുതുകിയായ ദാമോദരൻ അത്തരം സാഹിത്യങ്ങളെല്ലാം കൗതുകപൂർവ്വം വായിച്ചു. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു[4].

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1937കേരളത്തിലേക്ക് മടങ്ങിയ ദാമോദരൻ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ പി. കൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഫറോക്കിലെ ഓട്ടുകമ്പനിതൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അക്ഷീണം പ്രവർത്തിച്ചിരുന്ന ദാമോദരനെക്കുറിച്ച് എ.കെ. ഗോപാലൻ തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[5] പൊന്നാനിയിലെ ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റിലായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി യോഗങ്ങളിൽ മുടങ്ങാതെ സംബന്ധിക്കുമായിരുന്നു. അവിടെ സി.എസ്.പി.യിലെ ഇടതുപക്ഷം പറയുന്നതാണ് ശരിയെന്ന് മനസ്സിലായിത്തുടങ്ങി. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുവാൻ ചേർന്ന യോഗത്തിലെ നാലുപേരിൽ ഒരാളായിരുന്നു ദാമോദരൻ.[6] പുരോഗമനവാദികളായ എഴുത്തുകാരുടെ ഒരു സംഘം ദാമോദരന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ദാമോദരന്റെ പ്രശസ്തമായ പാട്ടബാക്കി എന്ന നാടകം പുറത്തുവന്നത് അക്കൊല്ലമാണ്.

1939 മെയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം സ്ഥാപിച്ചു. കയർതൊഴിലാളികളേയും ബീഡിത്തൊഴിലാളികളേയും സംഘടിപ്പിച്ചു പ്രവർത്തനരംഗത്ത് സജീവമായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും കോൺഗ്രസ്സ് പ്രവർത്തനം അദ്ദേഹം തുടർന്നിരുന്നു. 1938 ൽ അദ്ദേഹം കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 1940 ൽ എ.ഐ.സി.സി അംഗമായി. എന്നാൽ സെപ്തംബർ 15 പ്രതിഷേധദിനത്തെത്തുടർന്ന് കെ.പി.സി.സി പിരിച്ചുവിട്ടു. രണ്ടുവട്ടം ജയലിലടക്കപ്പെട്ട അദ്ദേഹം 1945ൽ മോചിതനായി.[7]

1951 ൽ മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായി. അതേവർഷം തന്നെ നിയമസഭയിലേക്കും 1957ലോകസഭയിലേക്കും മത്സരിച്ചു. 1960 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നിർ‌വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവയുഗം വാരികയുടെ പത്രാധിപ ചുമതലയും വഹിച്ചു. ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടും പുതിയ ഭാഷകൾ പഠിച്ചും വിവിധ വേദികളിൽ സം‌വദിച്ചും ബൗദ്ധികരംഗത്തും അദ്ദേഹം ഇക്കാലത്ത് വളരെ സജീവമായിരുന്നു. നിരവധി ഏഷ്യൻ,യൂറോപ്പ്യൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ദാമോദരൻ മിക്കവാറും എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. 1964രാജ്യസഭാംഗമായി. രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ഐ.സി.എച്ച്.ആർ (ICHR) ഫെലോഷിപ്പിൽ ജെ.എൻ.യുവിൽ ഗവേഷണത്തിൽ മുഴുകി. 1976 ജൂലൈ 3 ൻ അദ്ദേഹം മരണപ്പെട്ടു. പ്രമുഖ ചലച്ചിത്ര-ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ കെ.പി. ശശി ദാമോദരന്റെ മകനാണ്.

രാജസഭാ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

 • 1964-1970 : സി.പി.ഐ

പുസ്തകങ്ങൾ[തിരുത്തുക]

മലയാളത്തിൽ

ജവഹർലാൽ നെഹ്‌റു, ഏക വഴി, കണ്ണുനീർ (ചെറുകഥകൾ), കാറൽ മാർക്സ്, സമഷ്ടിവാദ വിജ്ഞാപനം, പാട്ടബാക്കി (നാടകം), രക്തപാനം (നാടകം), റഷ്യൻ വിപ്ലവം (ഇം.എം.എസുമായി ചേർന്ന് എഴുതിയത്), മനുഷ്യൻ[2],ധനശാസ്ത്രപ്രവേശിക, ഉറുപ്പിക[2], കമ്മ്യൂണിസം എന്ത് എന്തിന്‌? ,കമ്മ്യൂണിസവും ക്രിസ്തുമതവും,മാർക്സിസം (പത്തു ഭാഗങ്ങൾ), ഇന്ത്യയുടെ ആത്മവ് ,കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര ത്വത്തങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, എന്താണ്‌ സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന്‌ ? ,കേരള ചരിത്രം, സാഹിത്യ നിരൂപണം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ഇന്നത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി , യേശുക്രിസ്തു മോസ്കോവിൽ, സാമൂഹ്യ പരിവർത്തനങ്ങൾ ,സോഷ്യലിസവും കമ്മ്യൂണിസവും.

ഇംഗ്ലീഷിൽ
 • ഭാരതീയ ചിന്തകൾ (IndianThought)
 • ഭാരതീയ ദർശനത്തിലെ വ്യക്തിയും സമൂഹവും (Man and Society in IndianPhilosophy)
 • മാർക്സും ഹെഗലും ശ്രീശങ്കരനും (Marx Hegel and Sreesankara)
 • മാർക്സ് ഇന്ത്യയിലേക്ക് (Marx Comes to In)-പി.സി ജോഷിയുമായി ചേർന്നു എഴുതിയത്-
 • മെമ്മയേർസ് ഓഫ് ആൻ ഇന്ത്യൻ കമ്യൂണിസ്റ്റ് (പ്രശസ്ത ബ്രിട്ടീഷ് ഇടതു പക്ഷ പ്രവർത്തകൻ താരീഖ് അലി "ന്യൂ ലെഫ്റ്റ് റിവ്യൂ"വിനു വേണ്ടി നടത്തിയ അഭിമുഖം)[8]
ഹിന്ദിയിൽ
 • ഭാരതീയ ചിന്താപരമ്പര

അവലംബം[തിരുത്തുക]

 1. "കെ. ദാമോദരൻ". കേരള സാഹിത്യ അക്കാദമി വെബ് സൈറ്റ്. October 19, 2020. ശേഖരിച്ചത് October 19, 2020.
 2. 2.0 2.1 2.2 "ഓർമ്മ" (PDF). മലയാളം വാരിക. 2013 മെയ് 17. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 07. Check date values in: |accessdate= and |date= (help)
 3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 294. ISBN 81-262-0482-6. കെ.ദാമോദരൻ -ആദ്യകാലജീവിതം
 4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 296. ISBN 81-262-0482-6. കെ.ദാമോദരൻ -കമ്മ്യൂണിസത്തിലേക്ക്
 5. എ.കെ., ഗോപാലൻ (2009). എന്റെ ജീവിത കഥ. ചിന്ത പബ്ലിഷേഴ്സ്. ISBN 978-8126201426.
 6. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (1994). ദ കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻ കേരള സിക്സ് ഡികേഡ്സ് ഓഫ് സ്ട്രഗ്ഗിൾ ആന്റ് അഡ്വാൻസ്. നാഷണൽ ബുക്സ് സെന്റർ. p. 44. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ആദ്യയോഗം
 7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 300. ISBN 81-262-0482-6. കെ.ദാമോദരൻ -രാഷ്ട്രീയജീവിതം
 8. താരിഖ്, അലി (ഒക്ടോബർ-1975). "മെമ്മോയേഴ്സ് ഓഫ് ആൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്". ന്യൂ ലെഫ്ട് റിവ്യൂ. Check date values in: |date= (help)

അധികവായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._ദാമോദരൻ&oldid=3680753" എന്ന താളിൽനിന്ന് ശേഖരിച്ചത്