സുഭാസ് ബ്രിഗേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subhas Brigade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ നാഷനൽ ആർമിയിലെ (ഐ.എൻ.എ) ഒരു യൂണിറ്റായിരുന്നു സുഭാസ് ബ്രിഗേഡ് അഥവാ ഒന്നാം ഗറില്ലായുദ്ധ സൈന്യവ്യൂഹം എന്ന് അറിയപ്പെടുന്നത്. 1943 ലാണ് ഈ യൂണിറ്റ് രൂപവത്കരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ് സുഭാസ് ചന്ദ്ര ബോസിന് ശേഷം സുഭാസ് ബ്രിഗേഡ് എന്ന് അനൗദ്യോഗികമായി ഇത് പരാമർശിക്കപ്പെട്ടു. അന്നത്തെ സേനാധിപനായിരുന്നു അദ്ദേഹം.

ബ്രിഗേഡ് ഷാ നവാസ് ഖാന്റെ നേതൃത്വത്തിൽ മൂന്ന് ബറ്റാലിയനുകളായി ഈ സൈന്യവ്യൂഹത്തെ തിരിച്ചിരുന്നു. 1944 ജനുവരി ആദ്യം ഈ സേന ബർമയിൽ  യംഗോൺണിലെത്തി. ഇതിൽ രണ്ട് ബറ്റാലിയനുകൾ ഹാക്കയിൽ, ബർമയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംരക്ഷണത്തിലായിരുന്നു. മൂന്നാമത്തെ ബറ്റാലിയൻ ആ സമയത്ത് കാലദൻ നദിയിലേക് യാത്ര ചെയ്‌തു. സുഭാസ് സൈന്യദളം പിന്നീട് ഇംഫാലിന്റെയും കൊഹിമയുടെയും യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. അവർ പിന്തുണയ്ക്കുന്ന ജാപ്പനീസ് സേനകളോടൊപ്പം പിൻവാങ്ങാൻ അവർ നിർബന്ധിതരായി. ഈ യുദ്ധങ്ങൾ പിന്നീട് ബർമ യുദ്ധങ്ങൾക്ക് കാരണമായി.

സുഭാസ് ചന്ദ്ര ബോസിനു സൈന്യദളത്തിന് തന്റെ പേര് നല്കാൻ താത്പര്യം ഇല്ലായിരുന്നു. പക്ഷേ ആ പേര് പിന്നീട് നൽകി.[1]

കുറിപ്പുകൾ[തിരുത്തുക]

  1. R.C. Majumdar, History of the Freedom Movement in India, 1988 (ISBN 0-8364-2376-3).

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഭാസ്_ബ്രിഗേഡ്&oldid=3441265" എന്ന താളിൽനിന്ന് ശേഖരിച്ചത്