സുഭാസ് ബ്രിഗേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐ.എൻ.എ) ഒരു യൂണിറ്റായിരുന്നു സുഭാസ് ബ്രിഗേഡ് അഥവാ ഒന്നാം ഗറില്ലായുദ്ധ സൈന്യവ്യൂഹം എന്ന് അറിയപ്പെടുന്നത്. 1943 ലാണ് ഈ യൂണിറ്റ് രൂപവത്കരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ് സുഭാസ് ചന്ദ്ര ബോസിന് ശേഷം സുഭാസ് ബ്രിഗേഡ് എന്ന് അനൗദ്യോഗികമായി ഇത് പരാമർശിക്കപ്പെട്ടു. അന്നത്തെ സേനാധിപനായിരുന്നു അദ്ദേഹം.

ബ്രിഗേഡ് ഷാ നവാസ് ഖാന്റെ നേതൃത്വത്തിൽ മൂന്ന് ബറ്റാലിയനുകളായി ഈ സൈന്യവ്യൂഹത്തെ തിരിച്ചിരുന്നു. 1944 ജനുവരി ആദ്യം ഈ സേന ബർമയിൽ  യംഗോൺണിലെത്തി. ഇതിൽ രണ്ട് ബറ്റാലിയനുകൾ ഹാക്കയിൽ, ബർമയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംരക്ഷണത്തിലായിരുന്നു. മൂന്നാമത്തെ ബറ്റാലിയൻ ആ സമയത്ത് കാലദൻ നദിയിലേക് യാത്ര ചെയ്‌തു. സുഭാസ് സൈന്യദളം പിന്നീട് ഇംഫാലിന്റെയും കൊഹിമയുടെയും യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. അവർ പിന്തുണയ്ക്കുന്ന ജാപ്പനീസ് സേനകളോടൊപ്പം പിൻവാങ്ങാൻ അവർ നിർബന്ധിതരായി. ഈ യുദ്ധങ്ങൾ പിന്നീട് ബർമ യുദ്ധങ്ങൾക്ക് കാരണമായി.

സുഭാസ് ചന്ദ്ര ബോസിനു സൈന്യദളത്തിന് തന്റെ പേര് നൽകാൻ താത്പര്യം ഇല്ലായിരുന്നു. പക്ഷേ ആ പേര് പിന്നീട് നൽകി.[1]

കുറിപ്പുകൾ[തിരുത്തുക]

  1. R.C. Majumdar, History of the Freedom Movement in India, 1988 (ISBN 0-8364-2376-3).

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഭാസ്_ബ്രിഗേഡ്&oldid=3770176" എന്ന താളിൽനിന്ന് ശേഖരിച്ചത്