Jump to content

പഞ്ചാബിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Valmiki Hermitage, Punjab Hills, Kangra, ca. 1800-25.

ഒരു എക്സോണിം പദമായ പഞ്ചാബ് ആദ്യമായി ഇബ്ൻ ബാറ്റൂറ്റയുടെ" കുറിപ്പുകളിലാണ് പ്രയോഗിക്കപ്പെടുന്നത്,അദ്ദേഹം 14 ാം നൂറ്റാണ്ടിലായിരുന്നു പഞ്ചാബ് സന്ദർശിച്ചത്.[1]ആ പദം പിന്നീട് പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും വ്യാപകമായി പ്രയോഗിക്കാൻ തുടങ്ങി.കൂടാതെ "താരിക് ഇ ഷെർ ഷാ സൂരി" എന്ന പുസ്തകത്തിലും ഈ പദം പ്രയോഗിക്കപ്പെട്ടിരുന്നു(1580), "പഞ്ചാബിൽ ഷേർ ഖാന്റെ കോട്ട" നിർമ്മാണത്തെപ്പറ്റി ആ പുസ്തകത്തിൽ സൂചനയുണ്ട്. പഞ്ചാബ് എന്നതിന് ഏതാണ്ട് തത്തുല്യമായ സംസ്കൃത പദം പഞ്ച്നദ് ആദ്യമായി പ്രയോഗിക്കപ്പെട്ടത് മഹാഭാരതത്തിലായിരുന്നു. "അബുൽ ഫസ്‌ൽ" എഴുതിയ "എയിൻ ഇ അക്ബരി" എന്ന പുസ്തകത്തിലും ഈ പദപ്രയോഗം കാണാം. അതിൽ ലാഹോറെന്നും, മുൽത്താനെന്നും പഞ്ചാബിനെ രണ്ട് ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ടെന്ന് പ്രതിപാദിക്കുന്നുണ്ട്."എയിൻ ഇ അക്ബാരിയുടെ" രണ്ടാം വോള്യത്തിൽ പഞ്ച്നദ് എന്ന പേരിലുള്ള ഒരു പ്രത്യേക ഭാഗം തന്നെയുണ്ട്.[2]ടുസ്കി ജഹാൻഗീരി എന്ന പുസ്തകത്തിൽ മുഗൾ ചക്രവർത്തിയായ ജഹാംഗീർ പഞ്ചാബ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.[3] അഞ്ച് നദികൾ ഒഴുകുന്ന ഭൂപ്രദേശം എന്നർത്ഥം വരുന്നതരത്തിൽ പഞ്ചാബ് എന്ന പദത്തിന്റെ ഉത്പത്തി പേർഷ്യൻ ഭാഷയിൽ നിന്നാണെന്നും തുർക്കി രാജാക്കൻമാരാണ് ഈ പദത്തെ ഇന്ത്യക്കകത്തും പുറത്തും പ്രചലിതമാക്കിയതെന്നും പറയപ്പെടുന്നു. [4] ഇന്ത്യാ-പാകിസ്താൻ വിഭജനത്തിനു ശേഷം അന്താരാഷ്ട്രീയ നിർദ്ദേശങ്ങളോടെ നടപ്പിലായ സിന്ധുനദി ജലക്കരാർ (Indus Waters Treaty,1960) അനുസരിച്ച്, ഇന്ന് ബിയാസ്,രാവി, സത്ലജ് നദികളുടെ മേൽ ഇന്ത്യക്കും ചെനാബ്, ഝലം,സിന്ധു നദികളുടെ മേൽ പാകിസ്താനുമാണ് അധികാരം.[5] പ്രാചീന കാലത്ത് മൌര്യന്മാർ,ഗ്രീക്കുകാർ, ശകന്മാർ. കുശന്മാർ, ഗുപ്തന്മാർ എന്നിവർ ഈ പ്രദേശം ഭരിച്ചിരുന്നു. 15ഉം 16ഉം നൂറ്റാണ്ടുകളിൽ സിഖു മതത്തിന്റെ വികാസത്തിനും പഞ്ചാബ് സാക്ഷ്യം വഹിച്ചു. ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ പഞ്ചാബിലെ 8 നാട്ടുരാജ്യങ്ങളെ ചേർത്ത് പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (PEPSU) എന്ന പേരിലൊരു സംസ്ഥാനം രൂപീകരിച്ചു. 1966 നവംബർ 1 നാണ് ഇന്നത്തെ പഞ്ചാബ് നിലവിൽ വരുന്നത്.

ജിപ്സി,സാധു, സദ്,ഗുർജർ, അഹിർ ,ഖത്രി,എന്നീ വംശങ്ങളുടെ ജന്മസ്ഥലമായിരുന്നു പഞ്ചാബ്. സ്കൈലാക്സ്, അലക്സാണ്ടർ, ഹ്യൂവെൻ ട്സാങ് , ഫാഹിയൻ എന്നീ വിദേശീയരും ഇവിടം സന്ദർശിച്ചതായി കാണുന്നു.ആര്യ-സരാതുസ്ട്ര-യവന- ബൗദ്ധ-ഇസ്ലാമിക- സിഖ് വിചാരധാരകൾ സ്ഥല വാസികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എങ്ങനെയാണ് ഈ ഭൂമി ഇത്രയേറെ വൈദേശിക സമ്പർക്കങ്ങളും, ആക്രമണങ്ങളുംപരിവർത്തനങ്ങളും ഉൾക്കൊണ്ടത്? ഇതിന്റെ ചോരയിലെങ്ങനെയാണ് ഗ്രീസും, പേർഷ്യയും, ചൈനയും, ടിബെറ്റും, അറേബ്യയും,ഈജിപ്തും, അലിഞ്ഞുചേർന്നത്?.

— മോഹൻ സിങ്, A History of Panjabi Literature (1100-1932)[6]

സിന്ധു നദിതട സംസ്കാരം

[തിരുത്തുക]

ഗ്രീക് ആക്രമണം

[തിരുത്തുക]

മൗര്യ കാലഘട്ടം 322-185 BC

[തിരുത്തുക]

കുഷാണ കാലഘട്ടം 45-180 AD

[തിരുത്തുക]

ഗുപ്ത കാലഘട്ടം 320-550

[തിരുത്തുക]

ഹർഷ കാലഘട്ടം 510-650

[തിരുത്തുക]

ദൽഹി സൽത്തനത്ത് 713-1526

[തിരുത്തുക]

ഗുരു നാനാക്കും സിഖ് മതവും

[തിരുത്തുക]

മുഗൾ വാഴ്ച 1526-1707

[തിരുത്തുക]

രഞ്ജിത് സിംഗ്, സിഖ് സാമ്രാജ്യം

[തിരുത്തുക]

ബ്രിട്ടീഷ് ഇടപെടലുകൾ

[തിരുത്തുക]

വിഭജനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Encyclopedia of Sikhism - Punjab
  2. "Ain-i-Akbari". Archived from the original on 2018-07-14. Retrieved 2016-07-08.
  3. Punjabi Adab De Kahani, Abdul Hafeez Quraishee, Azeez Book Depot, Lahore, 1973.
  4. Canfield, Robert L. (1991). Turko-Persia in Historical Perspective. Cambridge, United Kingdom: Cambridge University Press. p. 1 ("Origins"). ISBN 0-521-52291-9.
  5. "Indus Waters Treaty". Archived from the original on 2016-12-16. Retrieved 2016-07-19.
  6. Singh, Mohan (1956). A History of Panjabi Literature (1100-1932). Amritsar: Kasturi Lal & Sons. p. 2.
"https://ml.wikipedia.org/w/index.php?title=പഞ്ചാബിന്റെ_ചരിത്രം&oldid=4072631" എന്ന താളിൽനിന്ന് ശേഖരിച്ചത്