ഭൂട്ടാനിലെ ആരോഗ്യരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Health in Bhutan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭൂട്ടാൻ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള പ്രധാന മേഖലകളിലൊന്നാണ് ഭൂട്ടാനിലെ ആരോഗ്യരംഗം. ആരോഗ്യമന്ത്രാലയമാണ് ആരോഗ്യവും ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയൂന്നത്. ആരോഗ്യ മന്ത്രി കാബിനറ്റിലെ അംഗമാണ്. ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്ന തത്ത്വത്തിലെ ഒരു പ്രധാന ഘടകം എന്ന നിലയിൽ എല്ലാവർക്കും പ്രാപ്യമായതും എല്ലായിടത്തും ലഭ്യമായതുമായ ആതുരസേവനം ഭൂട്ടാനിലെ ഭരണനയത്തിന്റെ ഭാഗമാണ്.[1][2][3][4]

ഭൂട്ടാനിലെ ഭരണഘടന "സുരക്ഷിതവും ആരോഗ്യകരവുമായ പരിസ്ഥിതി" നിലനിർത്തുവാനുള്ള ചുമതല ഗവണ്മെന്റിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. "പാരമ്പര്യരീതിയിലുള്ളതും ആധുനികവുമായ പൊതു ആരോഗ്യ സംവിധാനങ്ങൾ" എല്ലാവർക്കും ലഭ്യമാക്കുക എന്നതും ഗവണ്മെന്റിന്റെ ചുമതലയാണ്.[5]:5:2(d); 9:21

ആരോഗ്യ സംവിധാനം[തിരുത്തുക]

1970കൾ മുതൽ ഭൂട്ടാനിൽ സാർവത്രിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങൽ മന്ത്രാലയത്തിന്റെ കീഴിൽ ലഭ്യമാക്കി വരുന്നുണ്ട്. ആരോഗ്യമന്ത്രാലയം പഞ്ചവത്സര പദ്ധതികളിലൂടെയാണ് ഇതിനായുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നത്.[6]

ആരോഗ്യപ്രവർത്തകരുടെയും മരുന്നുകളുടെയും കാര്യത്തിൽ രണ്ട് പ്രധാന നിയമനിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളെയും കോഴ്സുകളെയും ഡിഗ്രികളെയും നിയന്ത്രിക്കുവാനുള്ള നിയമമാണ് ദ മെഡിക്കൽ ആൻഡ് ഹെൽത്ത് കൗൺസിൽ ആക്റ്റ് 2002.[7] മെഡിസിൻസ് ആക്റ്റ് 2003 ഡ്രഗ് റെഗുലേറ്ററി അഥോറിറ്റി, ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി, ഡ്രഗ് ഇൻസ്പെക്ടർ സംവിധാനം എന്നിവ സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന നിയമമാണ്. മരുന്നുകൾ വില നിയന്ത്രണം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.[8][7]:VIII[8]:IX

സൗകര്യങ്ങൾ[തിരുത്തുക]

2013-ൽ ഭൂട്ടാനിൽ 32 ആശുപത്രികൾ ഉണ്ടായിരുന്നു. തിംഫുവിൽ അഞ്ച് ആശുപത്രികളുണ്ട്.[1] ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പതിമൂന്ന് വിഭാഗങ്ങളിലായി 3,756 ജീവനക്കാരുണ്ട്.[1]:iii

അടിയന്തരഘട്ടങ്ങൾക്കായുള്ള ഹോട്ട് ലൈൻ[തിരുത്തുക]

2011 മേയ് രണ്ടാം തീയതി ഭൂട്ടാനിൽ ഹെൽത്ത് ഹെൽപ്പ് സെന്റർ സ്ഥാപിക്കപ്പെട്ടു. 112 എന്ന നമ്പറിൽ വിളിഛ്കാൽ ആംബുലൻസ് സൗകര്യവും മെഡിക്കൽ ടെക്നിഷ്യന്റെ സഹായവും ലഭിക്കു. ജി.പി.എസ്., ജി.ഐ.എസ്. സാങ്കേതികവിദ്യ ഇതിനായി ഉപയോഗിക്കുന്നുണ്ട്. വൈദ്യസഹായം സംബന്ധിച്ച ഉപദേശവും ഇതുവഴി ലഭിക്കും.[9]

സാമ്പത്തിക സ്രോതസ്സ്[തിരുത്തുക]

ആരോഗ്യരംഗത്ത് മുടക്കുന്ന പണം സംബന്ധിച്ച ധാരാളം ചർച്ചകൾ ഭൂട്ടാനിൽ നടക്കുന്നുണ്ട്. ഇത്രയും പണം ചിലവിടാൻ രാജ്യത്തിന് ശേഷിയുണ്ടോ എന്ന സംശയം ഉയർത്തപ്പെടുന്നുണ്ട്.[10]

ആരോഗ്യപ്രശ്നങ്ങൾ[തിരുത്തുക]

2009-ലെ സ്ഥിതിയനുസരിച്ച് 83% പേർക്കും കുടിവെ‌ള്ളവും 91% പേർക്ക് ശുചിമുറികളും ലഭ്യമായിരുന്നു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ വയറിളക്കം (2,892/10,000 ആൾക്കാർ), ന്യൂമോണിയ (1,031) എന്നിവയും മറ്റുള്ളവരിൽ ത്വക്‌ രോഗങ്ങൾ (1,322); ചെങ്കണ്ണ് (542); രക്താതിമർദ്ദം (310); വിരശല്യം (170) എന്നിവയുമായിരുന്നു. ഡയബെറ്റിസ് (38/10,000); മദ്യപാനം മൂലമുള്ള കരൾ രോഗം (23); അർബ്ബുദം (17) എന്നിവ വിരളമായ അസുഖങ്ങളാണ്. മലേറിയ, ടിബി എന്നീ അസുഖങ്ങൾ വളരെക്കുറവാണ്.[1]:iii, 4–5

എച്ച്.ഐ.വി./എയ്ഡ്സ്[തിരുത്തുക]

2011-ൽ, 246 എച്ച്.ഐ.വി. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജനസംഖ്യയുടെ 0.3% വരും.[11] 2010-ൽ രോഗാണുബാധയുടെ അളവ് ചെറുതായി മാത്രമാണ് വർദ്ധിച്ചിരുന്നത്. ലൈംഗികബന്ധങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം, സമീപരാജ്യങ്ങളിൽ എച്ച്.ഐ.വി.യുടെ സാന്നിദ്ധ്യം എന്നിവ വർദ്ധനവിന്റെ കാരണങ്ങളായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.[1]:4

മാതൃശിശു സംരക്ഷണം[തിരുത്തുക]

2008-ൽ ജനസംഖ്യയിൽ 90% പേരും ഗവണ്മെന്റിന്റെ പ്രതിരോധകുത്തിവയ്പ്പ് പരിപാടിയുടെ ഗുണഭോക്താക്കളായിരുന്നു.[1]:iii 2010-ൽ സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിന്റെ അളവ് വർദ്ധിക്കുന്നതായി ആരോഗ്യമന്ത്രാലയം കണ്ടെത്തി (2003-ൽ 466; 2009-ൽ 1057). ഇന്ത്യയിൽ നടത്തപ്പെടുന്ന ഇത്തരം ഗർഭഛിദ്രങ്ങളാണ് ഭൂട്ടാനിലെ മാതൃമരണനിരക്ക് വർദ്ധിക്കാൻ ഒരു കാരണം.[1]:3

2011-ൽ ഭൂട്ടാനിൽ 100,000-ൽ 200 ആയിരുന്നു മാതൃമരണനിരക്ക്.[12]

ഭക്ഷ്യസുരക്ഷ[തിരുത്തുക]

ഫുഡ് ആക്റ്റ് 2005 എന്ന നിയമമാണ് ഭക്ഷ്യവസ്തുക്കൾ സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നത്.[13]

പുകയില[തിരുത്തുക]

പുകയിലയുടെ വിൽപ്പനയും ഉപയോഗവും നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ഗവണ്മെന്റിന്റേത്. പുകയില നിയന്ത്രണ നിയമം പുകയിലയുടെ വിൽപ്പന നിരോധിച്ചിരിക്കുന്നു. ഇറക്കുമതിയ്ക്ക് വലിയ നികുതി നൽകണം. വ്യക്തികൾക്ക് കൈവശം വയ്ക്കാനുള്ള പുകയില ഉൽപ്പന്നങ്ങളുടെ അളവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.[2]:§§ 11–17

മദ്യം[തിരുത്തുക]

2011-ൽ മദ്യനിയന്ത്രണത്തിനായി ഗവണ്മെന്റ് ഒരു നിയമം പാസാക്കി. നിലവിലുണ്ടായിരുന്നതിന്റെ മൂന്നിരട്ടി നികുതി മദ്യത്തിന് ഏർപ്പെടുത്തുവാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ ഫലമായി മദ്യത്തിന്റെ വിൽപ്പനയിൽ കുറവുണ്ടായിട്ടുണ്ട്.[14] അടുത്ത കാലത്തായി വിദ്യാർത്ഥികൾക്കിടയിലുള്ള മദ്യപാനം വർദ്ധിച്ചിട്ടുണ്ട്.[15]

മയക്കുമരുന്നുപയോഗവും നിയന്ത്രണവും[തിരുത്തുക]

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 2005 എന്ന നിയമമാണ് ഈ മേഖലയിൽ നിലവിലുള്ളത്.[4] മരുന്നുകൾ വൈദ്യശാസ്ത്രമേഖലയിലും ശാസ്ത്രപരീക്ഷണങ്ങൾക്കും ലഭ്യമാവുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. നിയമവിരുദ്ധമായ മയക്കുമരുന്നുപയോഗത്തെ നിയന്ത്രിക്കാൻ നിയമം ലക്ഷ്യമിടുന്നു.[4]:§§ 35–42[4]:§§ 3–6; i–v

ആത്മഹത്യ[തിരുത്തുക]

2011-ൽ 100,000 ജനസംഖ്യയിൽ 16.2 ആയിരുന്നു ഭൂട്ടാനിലെ ആത്മഹത്യാനിരക്ക്. ഇത് ലോകത്തിലെ 20-ആമത്തെ ഉയർന്ന നിരക്കാണ്. ഇക്കാര്യത്തിൽ ഏഷ്യ പസഫിക് മേഖലയിൽ ഭൂട്ടാന് ആറാം സ്ഥാനമാണുള്ളത്.[16] ഉയർന്ന നിരക്കിന് കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും തൊഴിലില്ലായ്മയും ശിഥിലമായ കുടുംബങ്ങളും ഗാർഹിക പീഡനങ്ങളും മറ്റുമാണ് പ്രധാന കാരണങ്ങൾ എന്ന് കരുതപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 "Annual Health Bulletin 2010" (PDF). Ministry of Health (Government of Bhutan). 2010. ISBN 978-99936-767-2-0. ശേഖരിച്ചത് 2011-03-10. Cite journal requires |journal= (help)
 2. 2.0 2.1 "Tobacco Control Act of Bhutan, 2010" (PDF). Government of Bhutan. 2010-06-16. ശേഖരിച്ചത് 2011-01-20.
 3. "Annual Report 2008-09: Major Achievements in one Year" (PDF). Ministry of Health, Government of Bhutan. 2009. ശേഖരിച്ചത് 2011-03-10.
 4. 4.0 4.1 4.2 4.3 "Narcotic Drugs and Psychotropic Substances and Substance Abuse Act 2005" (PDF). Government of Bhutan. 2005-11-30. ശേഖരിച്ചത് 2011-03-25.
 5. "The Constitution of the Kingdom of Bhutan" (PDF). Government of Bhutan. 2008-07-18. ശേഖരിച്ചത് 2011-03-02.
 6. "Health Five Year Plans". Sowei Lhenkhag – Ministry of Health. Government of Bhutan. ശേഖരിച്ചത് 2011-03-10.
 7. 7.0 7.1 "Medical and Health Council Act 2002, Kingdom of Bhutan" (PDF). Government of Bhutan. 2002-07-24. ശേഖരിച്ചത് 2011-03-02.
 8. 8.0 8.1 "Medicines Act of the Kingdom of Bhutan 2003" (PDF). Government of Bhutan. 2003-08-05. ശേഖരിച്ചത് 2011-03-02.
 9. Meena; Yasuda (2011-05-10). "Medical Advice a Dial Away". Bhutan Observer online. ശേഖരിച്ചത് 2011-07-14.
 10. Wangchuck, Kinley (2010-06-26). "Off-Hour Clinic: A Blow to GNH". Bhutan Observer online. ശേഖരിച്ചത് 2011-07-14.
 11. "The Ministry of Health has Detected…". Bhutan Observer online. 2011-08-01. ശേഖരിച്ചത് 2011-11-21.
 12. "State of World's Midwifery 2011" (PDF). United Nations Population Fund. 2011: 46–47. ISBN 978-0-89714-995-2. ശേഖരിച്ചത് 2011-07-14. Cite journal requires |journal= (help)
 13. "Food Act of Bhutan, 2005" (PDF). Government of Bhutan. 2005-11-30. ശേഖരിച്ചത് 2011-03-25.
 14. Wangchuck, Jigme (2011-05-10). "Regulation and Duty Hit Bars". Bhutan Observer online. ശേഖരിച്ചത് 2011-07-14.
 15. Lhadon, Pema (2011-07-13). "Drinking Habit Peaks at the Peak of Learning?". Bhutan Observer online. ശേഖരിച്ചത് 2011-07-14.
 16. Suicide in Bhutan

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭൂട്ടാനിലെ_ആരോഗ്യരംഗം&oldid=2429312" എന്ന താളിൽനിന്ന് ശേഖരിച്ചത്