ഘൃഷ്ണേശ്വർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grishneshwar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഘൃഷ്ണേശ്വർ ജ്യോതിർലിംഗം
Grishneshwar Temple.jpg
ഘൃഷ്ണേശ്വർ ജ്യോതിർലിംഗം is located in Maharashtra
ഘൃഷ്ണേശ്വർ ജ്യോതിർലിംഗം
ഘൃഷ്ണേശ്വർ ജ്യോതിർലിംഗം
മഹാരാഷ്ട്രയിലെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:20°1′29″N 75°10′10″E / 20.02472°N 75.16944°E / 20.02472; 75.16944Coordinates: 20°1′29″N 75°10′10″E / 20.02472°N 75.16944°E / 20.02472; 75.16944
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:മഹാരാഷ്ട്ര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ഘൃഷ്ണേശ്വർ(ശിവൻ)

ദ്വാദശജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഘൃഷ്ണേശ്വർ(മറാഠി:घृष्णेश्वर). മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിൽനിനുസമീപമുള്ള ദൗലത്താബാദിൽനിന്നും കേവലം 11കി.മീ അകലെയായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഘുശ്മേശ്വർ എന്ന നാമത്തിലും ഈ ജ്യോതിർലിംഗം അറിയപ്പെടുന്നു.

ക്ഷേത്രം[തിരുത്തുക]

ഛത്രപതി ശിവജിയുടെ പിതാമഹൻ മാലോജി ഭോസലെയാണ് ഈ ക്ഷേത്രം 16ആം നൂറ്റാണ്ടിൽ പുനർനിർമിച്ചത്. പിന്നീട് 18ആം നൂറ്റാണ്ടിൽ ഹോൾകർ രാജവംശത്തിലെ മഹാറാണി അഹല്യാബായ് ഹോൽക്കറും ഈ ക്ഷേത്രത്തെ പുനഃരുദ്ധരിക്കുകയുണ്ടായി. കാശിയിലെ വിശ്വനാഥ് ക്ഷേത്രവും, ഗയയിലെ വിഷ്ണുപദ് ക്ഷേത്രവും അഹല്യാബായ് ഹോൽക്കറാണ് പുനർനിർമിച്ചത്.


ഐതിഹ്യം[തിരുത്തുക]

ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • Chaturvedi, B. K. (2006), Shiv Purana (First ed.), New Delhi: Diamond Pocket Books (P) Ltd, ISBN 81-7182-721-7
  • Eck, Diana L. (1999), Banaras, city of light (First ed.), New York: Columbia University Press, ISBN 0-231-11447-8
  • Gwynne, Paul (2009), World Religions in Practice: A Comparative Introduction, Oxford: Blackwell Publication, ISBN 978-1-4051-6702-4.
  • Harding, Elizabeth U. (1998). "God, the Father". Kali: The Black Goddess of Dakshineswar. Motilal Banarsidass. pp. 156–157. ISBN 978-81-208-1450-9.
  • Lochtefeld, James G. (2002), The Illustrated Encyclopedia of Hinduism: A-M, Rosen Publishing Group, p. 122, ISBN 0-8239-3179-X
  • R., Venugopalam (2003), Meditation: Any Time Any Where (First ed.), Delhi: B. Jain, ISBN 81-8056-373-1
  • Vivekananda, Swami. "The Paris Congress of the History of Religions". The Complete Works of Swami Vivekananda. Vol.4.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഘൃഷ്ണേശ്വർ&oldid=2914084" എന്ന താളിൽനിന്ന് ശേഖരിച്ചത്