ശ്രീ കൂർമ്മം
Sri Kurmam | |
---|---|
Sri Kurmam Temple view | |
Coordinates: 18°16′16″N 84°00′18″E / 18.271°N 84.005°E | |
Country | India |
State | Andhra Pradesh |
District | Srikakulam |
ഉയരം | 17 മീ(56 അടി) |
• Official | Telugu |
സമയമേഖല | UTC+5:30 (IST) |
PIN | 532 404 |
Vehicle Registration | AP30 (Former) AP39 (from 30 January 2019)[1] |
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ശ്രീകൂർമു അല്ലെങ്കിൽ ശ്രീകൂർമ എന്നും അറിയപ്പെടുന്ന ശ്രീ കൂർമ്മം. ശ്രീകാകുളം പട്ടണത്തിന്റെ തെക്ക്-കിഴക്ക് 14.5 കി.മീ. അകലെയാണ് ശ്രീ കൂർമം ഗ്രാമം. ശ്രീകാകുളം ജില്ലയിലെ ഗാര മണ്ഡലത്തിലാണ് ഈ പ്രദേശം. കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ അനന്തവർമൻ ചോഡഗംഗ ദേവൻ പുനഃസ്ഥാപിച്ച, വിഷ്ണുവിന്റെ കൂർമ്മ അവതാരത്തിനായി സമർപ്പിച്ചിരിക്കുന്ന ശ്രീകൂർമം ക്ഷേത്രത്തിന്റെ പേരിലാണ് ഈ ഗ്രാമത്തിന് പേര് ലഭിച്ചത്. [2]
ശ്രീ കൂർമ്മം ക്ഷേത്രം
[തിരുത്തുക]ശ്രീകൂർമ്മം പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയുള്ള ക്ഷേത്രം ഇന്ത്യയിലെ തന്നെ അതുല്യമായ നിർമ്മിതിയാണ്. വാസ്തുവിദ്യാഭംഗിയാൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ എ ഡി പതിനൊന്നാം നൂറ്റാണ്ട് മുതൽ എ ഡി പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള നിരവധി ലിഖിതങ്ങൾ കാണപ്പെടുന്നു. ക്ഷേത്രത്തിലെ ലിഖിതങ്ങൾ അനുസരിച്ച്. എ.ഡി. 1281 ൽ, കലിംഗയിലെ അനന്തവർമൻ ചോഡഗംഗ ദേവന്റെ സ്വാധീനത്തിൽ രാമാനുജാചാര്യൻ കൂർമക്ഷേത്രം പുനഃസ്ഥാപിച്ചു. കിഴക്കൻ ഗംഗാ രാജാവായ അനംഗഭീമ ദേവയാണ് ഇതിന്റെ പ്രദക്ഷിണ മണ്ഡപം നിർമ്മിച്ചത്. പിന്നീട് ഈ ക്ഷേത്രം ഒറീസയിലെ സൂര്യവംശി ഗജപതി രാജാക്കൻമാരുടെ അധീനതയിലായി. ലിഖിതങ്ങൾ ഈ പ്രദേശത്തിന്റെ അധികാരം കൈയടക്കിയ രാജവംശങ്ങളേതെല്ലാമെന്ന് രേഖപ്പെടുത്തുന്നു. വിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാരത്തിനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ദോലോത്സവം ഇവിടുത്തെ പ്രധാന ഉത്സവമാണ്. ആയിരക്കണക്കിന് തീർത്ഥാടകർ ഈ സന്ദർഭത്തിൽ ഇവിടെയെത്തുന്നു.[3]
തീർത്ഥാടക ആകർഷണങ്ങൾ
[തിരുത്തുക]- 9-ഉം 11-ഉം നൂറ്റാണ്ടുകൾക്കിടയിൽ നിർമ്മിച്ച പുരാതന ക്ഷേത്രം.
- മധുകേശ്വര, സോമേശ്വര, ഭീമേശ്വര ക്ഷേത്രങ്ങളുടെ ത്രിത്വം.
- മധുക മരത്തിന്റെ തടിയിൽ സ്വാഭാവികമായും കൊത്തിയെടുത്ത മുഖമുള്ള വിഷ്ണുപ്രതിഷ്ഠ
- ചെങ്കല്ലിൽ കൊത്തിയെടുത്ത ശിൽപത്തിന്റെ വാസ്തുവിദ്യ.
- മനോഹരമായ വംശധാര നദിയുടെ തീരത്തെ ക്ഷേത്രം
- ക്ഷേത്രക്കുളത്തിനടുത്തായി ഒരു കടലാമ സംരക്ഷണ കേന്ദ്രമുണ്ട്
റഫറൻസുകൾ
[തിരുത്തുക]- ↑ "New 'AP 39' code to register vehicles in Andhra Pradesh launched". The New Indian Express. Vijayawada. 31 January 2019. Archived from the original on 2019-07-28. Retrieved 9 June 2019.
- ↑ Rajguru, Padmashri Dr. Satyanarayana (1986). "No 3 - Ganga o Gajapati Shashanare Samaja Sikhya Dharma kala o Sanskruti". Odisha Ra Sanskrutika Itihasa. Odisha Ra Sanskrutika Itihasa. Vol. 4. Cuttack, Odisha: Orissa Sahitya Akademi. p. 149.
- ↑ Rajguru, Padmashri Dr. Satyanarayana (1986). "No 3 - Ganga o Gajapati Shashanare Samaja Sikhya Dharma kala o Sanskruti". Odisha Ra Sanskrutika Itihasa. Odisha Ra Sanskrutika Itihasa. Vol. 4. Cuttack, Odisha: Orissa Sahitya Akademi. p. 149.
- ↑ "Religious Tourism | District Srikakulam, Government of Andhra Pradesh | India".