കനിപകം വിനായക ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinayaka Temple, Kanipakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനിപകം വിനായക ക്ഷേത്രം
Kanipakam temple entrance and koneru in front
Kanipakam temple entrance and koneru in front
പേരുകൾ
ശരിയായ പേര്:വിനായക ക്ഷേത്രം
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Andhra Pradesh
സ്ഥാനം:near Kanipakam in Chittoor
വെബ്സൈറ്റ്:kanipakam.com

ഗണപതിയെ പൂജിക്കുന്ന ഒരു ഹിന്ദുക്ഷേത്രമാണ് കനിപകം വിനായക ക്ഷേത്രം ( Vinayaka Temple, Kanipakam) അല്ലെങ്കിൽ വരസിദ്ധി വിനായക ക്ഷേത്രം. ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിലെ കനിപകം പ്രദേശത്തെ ഇരള മണ്ഡലത്തിലാണ് ഈ ചരിത്ര പുരാണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിറ്റൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലത്തിലാണ് ഇത്.[1]

ഐതിഹ്യം[തിരുത്തുക]

ഐതിഹ്യപ്രകാരം മൂന്നു സഹോദരന്മാർ ഉണ്ടായിരുന്നു. അവർ ഊമനും ബധിരനും അന്ധനും ആയിരുന്നു. അവർ വയലിലേക്ക് വെള്ളം കൊണ്ടുവരാൻ ഒരു കിണർ കുഴിക്കാൻ തുടങ്ങി. അവർ ഉപയോഗിച്ച ഉപകരണം കിണറ്റിൽ വീണു. അവർ കൂടുതൽ കുഴിക്കുമ്പോൾ ആ കിണറ്റിൽനിന്നു രക്തം പുറത്തേയ്ക്കൊഴുകാൻ തുടങ്ങി. തുടർന്ന് മൂന്ന് പേരുടെയും വൈകല്യങ്ങൾ ഒഴിവായി. ഗ്രാമവാസികൾ സ്ഥലത്തെത്തി ഗണപതിയുടെ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. ഗ്രാമവാസികൾ കൂടുതൽ കുഴിച്ചെങ്കിലും വിഗ്രഹത്തിന്റെ അടിസ്ഥാനം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. എല്ലായ്പ്പോഴും വെള്ളം നിറഞ്ഞു കിടക്കുന്ന കിണറ്റിൽ ആ പ്രതിഷ്ഠ ഇപ്പോഴും കിണറ്റിൽ തന്നെ ഇരിക്കുകയും ചെയ്യുന്നു.

The deity of Vinayaka in the Temple

ചരിത്രം[തിരുത്തുക]

വിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലത്ത് 1336-ൽ ചോളരാജാവായിരുന്ന കുലതുംഗ ചോളൻ ഒന്നാമന്റെ കാലത്ത് സി.ഇ. 11-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.

പ്രധാന പ്രതിഷ്ഠ[തിരുത്തുക]

വിനായകൻ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്ര ഐതിഹ്യത്തിൽ പ്രതിഷ്ഠയെ സ്വയംഭൂ എന്ന് സ്വയം വിശേഷിക്കപ്പെടുന്നു. എന്നാണ് വിശ്വാസം.

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-01. Retrieved 2018-02-16.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനിപകം_വിനായക_ക്ഷേത്രം&oldid=3949403" എന്ന താളിൽനിന്ന് ശേഖരിച്ചത്