കനിപകം വിനായക ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | വിനായക ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Andhra Pradesh |
സ്ഥാനം: | near Kanipakam in Chittoor |
വെബ്സൈറ്റ്: | kanipakam.com |
ഗണപതിയെ പൂജിക്കുന്ന ഒരു ഹിന്ദുക്ഷേത്രമാണ് കനിപകം വിനായക ക്ഷേത്രം ( Vinayaka Temple, Kanipakam) അല്ലെങ്കിൽ വരസിദ്ധി വിനായക ക്ഷേത്രം. ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിലെ കനിപകം പ്രദേശത്തെ ഇരള മണ്ഡലത്തിലാണ് ഈ ചരിത്ര പുരാണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിറ്റൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലത്തിലാണ് ഇത്.[1]
ഐതിഹ്യം
[തിരുത്തുക]ഐതിഹ്യപ്രകാരം മൂന്നു സഹോദരന്മാർ ഉണ്ടായിരുന്നു. അവർ ഊമനും ബധിരനും അന്ധനും ആയിരുന്നു. അവർ വയലിലേക്ക് വെള്ളം കൊണ്ടുവരാൻ ഒരു കിണർ കുഴിക്കാൻ തുടങ്ങി. അവർ ഉപയോഗിച്ച ഉപകരണം കിണറ്റിൽ വീണു. അവർ കൂടുതൽ കുഴിക്കുമ്പോൾ ആ കിണറ്റിൽനിന്നു രക്തം പുറത്തേയ്ക്കൊഴുകാൻ തുടങ്ങി. തുടർന്ന് മൂന്ന് പേരുടെയും വൈകല്യങ്ങൾ ഒഴിവായി. ഗ്രാമവാസികൾ സ്ഥലത്തെത്തി ഗണപതിയുടെ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. ഗ്രാമവാസികൾ കൂടുതൽ കുഴിച്ചെങ്കിലും വിഗ്രഹത്തിന്റെ അടിസ്ഥാനം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. എല്ലായ്പ്പോഴും വെള്ളം നിറഞ്ഞു കിടക്കുന്ന കിണറ്റിൽ ആ പ്രതിഷ്ഠ ഇപ്പോഴും കിണറ്റിൽ തന്നെ ഇരിക്കുകയും ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]വിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലത്ത് 1336-ൽ ചോളരാജാവായിരുന്ന കുലതുംഗ ചോളൻ ഒന്നാമന്റെ കാലത്ത് സി.ഇ. 11-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.
പ്രധാന പ്രതിഷ്ഠ
[തിരുത്തുക]വിനായകൻ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്ര ഐതിഹ്യത്തിൽ പ്രതിഷ്ഠയെ സ്വയംഭൂ എന്ന് സ്വയം വിശേഷിക്കപ്പെടുന്നു. എന്നാണ് വിശ്വാസം.
ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-01. Retrieved 2018-02-16.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക സൈറ്റ് Archived 2018-02-14 at the Wayback Machine.