പുരി
പുരി ପୁରୀ | |
---|---|
City | |
പുരി കടപ്പുറം | |
Nickname(s): ജഗന്നാഥപുരി | |
Country | ഇന്ത്യ |
സംസ്ഥാനം | ഒഡീഷ |
ജില്ല | പുരി |
• മുൻസിപ്പാലിറ്റി ചെയർപേഴ്സൺ | ശാന്തിലത പ്രധാൻ |
ഉയരം | 0 മീ(0 അടി) |
• ഔദ്യോഗികം | ഒറിയ |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 75200x |
Telephone code | 06752 |
വാഹന റെജിസ്ട്രേഷൻ | OD-13 |
ഒഡീഷയിലെ ഒരു നഗരമാണ് പുരി (ഒറിയ: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി ബംഗാൾ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. ചാർ ധാമുകളിൽ ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.
മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്നും സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു.
പേര്
[തിരുത്തുക]ജഗന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ പുരിക്ക് അനേകം നാമങ്ങളുണ്ട്. ശ്രീക്ഷേത്ര, ശംഖക്ഷേത്ര, പുരി, നീലാചല, നീലാദ്രി, പുരുഷോത്തമ ധാമ, പുരുഷോത്തമക്ഷേത്ര, പുരുഷോത്തമ പുരി, ജഗന്നാഥപുരി തുടങ്ങിയപേരുകളിൽ ഈ നഗരം പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. പുരി എന്ന സംസ്കൃത പദത്തിന്റെ അർഥം നഗരം എന്നാണ്.[1] ഗ്രീക് ഭാഷയിലെ പോളിസ്(polis) എന്നവാക്കിന് സമാനമാണ് സംസ്കൃതത്തിലെ പുരി. ജഗന്നാഥപുരി അല്ലെങ്കിൽ പുരുഷോത്തമപുരി ലോപിച്ചുണ്ടായ പേരാകാം പുരി എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പുരിയെ ജഗന്നാത്(Jagannath) എന്നും പരാമർശിച്ചിരുന്നു.[2]
ചരിത്രം
[തിരുത്തുക]ആദിശങ്കരനാൽ സ്ഥാപിതമായ നാലു മഠങ്ങളിൽ ഒന്ന് പുരിയിലാണുള്ളത്. ശൃംഗേരി, ദ്വാരക, ജ്യോതിർമഠ് എന്നിവയാണ് മറ്റു മഠങ്ങൾ. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയ്ക്കും(Ratha Yatra) പ്രശസ്തമാണ് പുരി. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലംകരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് രഥ യാത്ര.[3] ഇംഗ്ലീഷ്മാസം സാധാരണയായി ജൂലായിലാണ് രഥോത്സവം അരങ്ങേറുന്നത്.[4]
പുരി: ഭാരതത്തിലെ ഒരു പുണ്യഭൂമി
[തിരുത്തുക]ഭാരതത്തിലെ ഹൈന്ദവരുടെ പുണ്യപാവനമായ ഏഴുനഗരങ്ങളിൽ ഒന്നാണ് പുരി. ഈ ഏഴുനഗരങ്ങളിലും വെച്ച് ഏറ്റവും പവിത്രമായത് വാരാണസിയാണ്.
“ | 'Ayodhyā Mathurā Māyā Kāsi Kāñchī Avantikā I
Purī Dvārāvatī chaiva saptaitā moksadāyikāh II - ഗരുഡ പുരാണം I XVI .14 |
” |
പുരിയിൽ വെച്ച് മരിച്ചാൽ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. പുരിയെ കൂടാതെയുള്ള മറ്റ് മോക്ഷസ്ഥാനങ്ങളാണ് അയോദ്ധ്യ, മഥുര, മായാ, കാശി, കാഞ്ചി, അവന്തിക എന്നിവ.[5]
ഭൂമിശാസ്ത്രം
[തിരുത്തുക]ഉത്തരാർദ്ധഗോളത്തിൽ 19°48′N 85°51′E ലാണ് പുരിയുടെ സ്ഥാനം. സമുദ്രനിരപ്പിൽനിന്നും അധികം ഉയരത്തിലല്ല ഈ നഗരം.
കാലാവസ്ഥ
[തിരുത്തുക]Puri പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 27 (81) |
29 (84) |
30 (86) |
32 (90) |
33 (91) |
32 (90) |
31 (88) |
31 (88) |
32 (90) |
32 (90) |
29 (84) |
27 (81) |
30.4 (86.9) |
ശരാശരി താഴ്ന്ന °C (°F) | 18 (64) |
20 (68) |
24 (75) |
26 (79) |
27 (81) |
27 (81) |
27 (81) |
27 (81) |
27 (81) |
25 (77) |
20 (68) |
17 (63) |
23.8 (74.9) |
മഴ/മഞ്ഞ് mm (inches) | 10 (0.39) |
21 (0.83) |
15 (0.59) |
12 (0.47) |
54 (2.13) |
184 (7.24) |
268 (10.55) |
301 (11.85) |
243 (9.57) |
164 (6.46) |
64 (2.52) |
5 (0.2) |
1,341 (52.8) |
ഉറവിടം: Weather2Travel |
വിനോദസഞ്ചാരം
[തിരുത്തുക]വളരെയേറെ വിശാലമായ കടൽത്തീരങ്ങളാണ് പുരിയുടെ പ്രത്യേകത. ദൃശ്യമനോഹരമായ കടൽത്തീരങ്ങളും ജഗന്നാഥക്ഷേത്രവും നിരവധി വിദേശികളെയും സ്വദേശീയരെയും ആകർഷിക്കുന്നു. നിരവധി പുണ്യക്ഷേത്രങ്ങളും, ആശ്രമങ്ങളും പുരിയെ ഒരു തീർത്ഥാടനകേന്ദ്രമാക്കുന്നു
പുരിക്ക് സമീപമുള്ള തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]- ശ്രീ യുക്തേശ്വർ സമാധി ക്ഷേത്രം
- കൊണാർക്ക് സൂര്യക്ഷേത്രം
- ബലേശ്വർ
- ചിലികാ തടാകം
- ഭുവനേശ്വർ
- ഗോപാൽപുർ കടപ്പുറം(പുരിയിൽ നിന്നും 100 കി.മീ അകലെ)
- സാക്ഷിഗോപാൽ ക്ഷേത്രം
- അൽവാർനാഥ്(വിഷ്ണു) ക്ഷേത്രം
- പിപിലി
- ദൗളി
- ഹാഥി ഗുംഫയും റാണി ഗുംഫയും
- ദക്ഷിണ കാളി ക്ഷേത്രം
ചിത്രശാല
[തിരുത്തുക]-
പുരി കടപ്പുറം
-
പുരിയിലെ കടൽത്തിരകൾ
-
പുരിയിലെ സൂര്യോദയം
-
പുരിയിലെ സൂര്യാസ്തമനം
അവലംബം
[തിരുത്തുക]- ↑ Klaus Glashoff. "Sanskrit Dictionary for Spoken Sanskrit". Spokensanskrit.de. Retrieved 2011-09-19.
- ↑ [Tripathy, M. M.; Puri; An article from the 'Sri Mandira' magazine published by the Govt. of Orissa]
- ↑ "Puri". Archived from the original on 2013-01-28. Retrieved 2012-12-26.
- ↑ Subhamoy Das. "Rath Yatra-The Chariot Festival of India".
- ↑ The Hindu temple, Volume 1 By Stella Kramrisch, Raymond Burnier p.3. Books.google.co.in. Retrieved 2012-08-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- www.puri.nic.in – Official website of Puri District (Government website)