അവന്തിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ചരിത്രപ്രസിദ്ധമായ പട്ടണം ക്ഷിപ്രാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.ഇത് ഹിന്ദുക്കളുടെ ഏഴ് പവിത്ര നഗരങ്ങളിൽ ഒന്നാണ്.ഇത് വിക്രമാദിത്യ രാജാവിന്റെ തലസ്ഥാനമായിരുന്നു.മഹാരാജാവിന്റെ ദർബാറിലെ മഹാകവിയായിരുന്നു വിശ്വപ്രസിദ്ധനായ കാളിദാസൻ.കാർത്തിക മാസത്തിലെ പൗർണ്ണമി ദിവസം ക്ഷിപ്രാ നദീതീരത്ത് വർഷംതോറും മേള നടക്കാറുണ്ട്.12 വർഷം കൂടുമ്പോൾ വ്യാഴം വ്രിശ്ചിക രാശിയിലെത്തുമ്പോൾ കുംഭമേള നടക്കുന്നു.ഹരസിദ്ധി ക്ഷേത്രം മറ്റൊരു തീർത്ഥാടന കേന്ദ്രമാണ്.ഈ ക്ഷേത്രത്തിന്റെ അംബരചുംബിയായ മിനാരങ്ങളിൽ മൺചിരാതുകളിൽ വിളക്കു കൊളുത്തുന്നു.

"https://ml.wikipedia.org/w/index.php?title=അവന്തിക&oldid=2556226" എന്ന താളിൽനിന്ന് ശേഖരിച്ചത്