പുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരി

ପୁରୀ
City
Puri Sea Beach.jpg
പുരി കടപ്പുറം
Nickname(s): 
ജഗന്നാഥപുരി
Country ഇന്ത്യ
സംസ്ഥാനംഒഡീഷ
ജില്ലപുരി
ഭരണസമ്പ്രദായം
 • മുൻസിപ്പാലിറ്റി ചെയർപേഴ്സൺശാന്തിലത പ്രധാൻ
ഉയരം
0 മീ(0 അടി)
ഭാഷകൾ
 • ഔദ്യോഗികംഒറിയ
സമയമേഖലUTC+5:30 (IST)
പിൻകോഡ്
75200x
Telephone code06752
വാഹന റെജിസ്ട്രേഷൻOD-13

ഒഡീഷയിലെ ഒരു നഗരമാണ് പുരി (ഒറിയ: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി ബംഗാൾ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. ചാർ ധാമുകളിൽ ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.

മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്നും സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു.

പേര്[തിരുത്തുക]

ജഗന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ പുരിക്ക് അനേകം നാമങ്ങളുണ്ട്. ശ്രീക്ഷേത്ര, ശംഖക്ഷേത്ര, പുരി, നീലാചല, നീലാദ്രി, പുരുഷോത്തമ ധാമ, പുരുഷോത്തമക്ഷേത്ര, പുരുഷോത്തമ പുരി, ജഗന്നാഥപുരി തുടങ്ങിയപേരുകളിൽ ഈ നഗരം പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. പുരി എന്ന സംസ്കൃത പദത്തിന്റെ അർഥം നഗരം എന്നാണ്.[1] ഗ്രീക് ഭാഷയിലെ പോളിസ്(polis) എന്നവാക്കിന് സമാനമാണ് സംസ്കൃതത്തിലെ പുരി. ജഗന്നാഥപുരി അല്ലെങ്കിൽ പുരുഷോത്തമപുരി ലോപിച്ചുണ്ടായ പേരാകാം പുരി എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പുരിയെ ജഗന്നാത്(Jagannath) എന്നും പരാമർശിച്ചിരുന്നു.[2]


ചരിത്രം[തിരുത്തുക]

ആദിശങ്കരനാൽ സ്ഥാപിതമായ നാലു മഠങ്ങളിൽ ഒന്ന് പുരിയിലാണുള്ളത്. ശൃംഗേരി, ദ്വാരക, ജ്യോതിർമഠ് എന്നിവയാണ് മറ്റു മഠങ്ങൾ. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയ്ക്കും(Ratha Yatra) പ്രശസ്തമാണ് പുരി. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലംകരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് രഥ യാത്ര.[3] ഇംഗ്ലീഷ്മാസം സാധാരണയായി ജൂലായിലാണ് രഥോത്സവം അരങ്ങേറുന്നത്.[4]

പുരി: ഭാരതത്തിലെ ഒരു പുണ്യഭൂമി[തിരുത്തുക]

ഭാരതത്തിലെ ഹൈന്ദവരുടെ പുണ്യപാവനമായ ഏഴുനഗരങ്ങളിൽ ഒന്നാണ് പുരി. ഈ ഏഴുനഗരങ്ങളിലും വെച്ച് ഏറ്റവും പവിത്രമായത് വാരാണസിയാണ്.

പുരിയിൽ വെച്ച് മരിച്ചാൽ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. പുരിയെ കൂടാതെയുള്ള മറ്റ് മോക്ഷസ്ഥാനങ്ങളാണ് അയോദ്ധ്യ, മഥുര, മായാ, കാശി, കാഞ്ചി, അവന്തിക എന്നിവ.[5]

ഭൂമിശാസ്ത്രം[തിരുത്തുക]

ഉത്തരാർദ്ധഗോളത്തിൽ 19°48′N 85°51′E ലാണ് പുരിയുടെ സ്ഥാനം. സമുദ്രനിരപ്പിൽനിന്നും അധികം ഉയരത്തിലല്ല ഈ നഗരം.

കാലാവസ്ഥ[തിരുത്തുക]

Puri പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 27
(81)
29
(84)
30
(86)
32
(90)
33
(91)
32
(90)
31
(88)
31
(88)
32
(90)
32
(90)
29
(84)
27
(81)
30.4
(86.9)
ശരാശരി താഴ്ന്ന °C (°F) 18
(64)
20
(68)
24
(75)
26
(79)
27
(81)
27
(81)
27
(81)
27
(81)
27
(81)
25
(77)
20
(68)
17
(63)
23.8
(74.9)
മഴ/മഞ്ഞ് mm (inches) 10
(0.39)
21
(0.83)
15
(0.59)
12
(0.47)
54
(2.13)
184
(7.24)
268
(10.55)
301
(11.85)
243
(9.57)
164
(6.46)
64
(2.52)
5
(0.2)
1,341
(52.8)
ഉറവിടം: Weather2Travel

വിനോദസഞ്ചാരം[തിരുത്തുക]

വളരെയേറെ വിശാലമായ കടൽത്തീരങ്ങളാണ് പുരിയുടെ പ്രത്യേകത. ദൃശ്യമനോഹരമായ കടൽത്തീരങ്ങളും ജഗന്നാഥക്ഷേത്രവും നിരവധി വിദേശികളെയും സ്വദേശീയരെയും ആകർഷിക്കുന്നു. നിരവധി പുണ്യക്ഷേത്രങ്ങളും, ആശ്രമങ്ങളും പുരിയെ ഒരു തീർത്ഥാടനകേന്ദ്രമാക്കുന്നു

പുരിക്ക് സമീപമുള്ള തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Klaus Glashoff. "Sanskrit Dictionary for Spoken Sanskrit". Spokensanskrit.de. Retrieved 2011-09-19.
  2. [Tripathy, M. M.; Puri; An article from the 'Sri Mandira' magazine published by the Govt. of Orissa]
  3. "Puri". Archived from the original on 2013-01-28. Retrieved 2012-12-26.
  4. Subhamoy Das. "Rath Yatra-The Chariot Festival of India".
  5. The Hindu temple, Volume 1 By Stella Kramrisch, Raymond Burnier p.3. Books.google.co.in. Retrieved 2012-08-30.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • www.puri.nic.in – Official website of Puri District (Government website)
"https://ml.wikipedia.org/w/index.php?title=പുരി&oldid=3661147" എന്ന താളിൽനിന്ന് ശേഖരിച്ചത്