Jump to content

ജമ്മു & കാശ്മീർ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Jammu and Kashmir Bank limited
യഥാർഥ നാമം
جموں و کشمیر بنک
Public
Traded asഎൻ.എസ്.ഇ.J&KBANK
ബി.എസ്.ഇ.: 532209
വ്യവസായംBanking
Financial services
സ്ഥാപിതം1 October 1938
ആസ്ഥാനം
പ്രധാന വ്യക്തി
RK Chibber
(Interim Chairman)
ഉത്പന്നങ്ങൾConsumer banking, Corporate banking, Finance and Insurance, Mortgage loans, Private banking, Wealth management, Investment banking
വരുമാനംDecrease7,178.66 കോടി (US$1.1 billion) (2017)[1]
Decrease 1,294.34 കോടി (US$200 million) (2017)[1]
Decrease −1,632.29 കോടി (US$−250 million) (2017)[1]
മൊത്ത ആസ്തികൾIncrease82,018.67 കോടി (US$13 billion) (2017)[1]
ഉടമസ്ഥൻGovernment of Jammu and Kashmir (59%)
Capital ratio10.80% [1]
വെബ്സൈറ്റ്www.jkbank.com

www.jkbank.in www.jkbank.net

www.jkbankonline.com

ജമ്മു കശ്മീരിലെ ഒരു സ്വകാര്യമേഖലാ ബാങ്കിംഗ്, ധനകാര്യ സ്ഥാപനമാണ് ജമ്മു & കാശ്മീർ ബാങ്ക് (ജെ & കെ ബാങ്ക്). ശ്രീനഗർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ബാങ്കിന് ആസ്ഥാനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ജമ്മു കശ്മീരിലെ സർക്കാരിനും ഇതിൽ പങ്കാളിത്തമുണ്ട്. 1938 ഒക്ടോബർ 1-ന് രൂപംകൊണ്ട ജെ & കെ ബാങ്ക്, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കായി ഉയർന്നുവന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ്. [2]

ജമ്മു & കാശ്മീർ ബാങ്ക് ലിമിറ്റഡിനെ പൊതുമേഖലാ സ്ഥാപനമായി (പി‌എസ്‌യു) പരിഗണിക്കുന്നതിനുള്ള നിർദ്ദേശത്തിന് 2018 നവംബർ 22 ന് ഗവർണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ (എസ്എസി) അംഗീകാരം നൽകിയിരുന്നു. നാല് സംസ്ഥാന ഉപദേഷ്ടാക്കളും ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയും എസ്എസിയിൽ ഉൾപ്പെടുന്നു. [3]

ചരിത്രം

[തിരുത്തുക]

1938 ഒക്ടോബർ 1 ന് ജമ്മു കശ്മീരിലെ രാജാവായിരുന്ന ഹരി സിംഗ് നൽകിയ പേറ്റന്റിലാണ് ജമ്മു കശ്മീർ ബാങ്ക് സ്ഥാപിതമായത്. ബാങ്കിന്റെ സ്ഥാപക ഡയറക്ടർമാരായി മാറാൻ ഹരി സിംഗ് പ്രമുഖ നിക്ഷേപകരെ ക്ഷണിച്ചിരുന്നു. ഇപ്രകാരം നിരവധി വ്യക്തികൾ ചേർന്ന് ധനസമാഹരണം നടത്തിയായിരുന്നു ബാങ്ക് യാഥാർഥ്യമായത്. [4]

ശ്രീനഗറിലാണ് ബാങ്കിന്റെ മുഖ്യ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. 2019 മാർച്ച് 05 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 935 കമ്പ്യൂട്ടറൈസ്ഡ് ബാങ്കിംഗ് ശാഖകൾ, 1287 എടിഎമ്മുകൾ, 25 ക്യാഷ് ഡിപോസിഷൻ മെഷീനുകൾ (സിഡിഎം) എന്നിവയുടെ ശൃംഖല ജമ്മു & കാശ്മീർ ബാങ്കിനുണ്ട്. [5]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജമ്മു_%26_കാശ്മീർ_ബാങ്ക്&oldid=3190611" എന്ന താളിൽനിന്ന് ശേഖരിച്ചത്