ശ്രീനഗർ
ദൃശ്യരൂപം
(Srinagar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
34°05′N 74°47′E / 34.09°N 74.79°E ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ ⓘ (ഉർദ്ദു: سرینگر, കശ്മീരി: سِرېنَگَر सिरीनगर). കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും ശ്രീനഗർ പ്രശസ്തമാണ്. ശ്രീനഗർ ജില്ലയുടെ ആസ്ഥാനമാണ് ശ്രീനഗർ നഗരം. ഡെൽഹിയിൽ നിന്ന് 876 കിലോമീറ്റർ അകലെയാണ് ശ്രീനഗർ. ഗുൽമാർഗ്, ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം, ശ്രീനഗർ നഗരത്തിൽ നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.