Jump to content

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Union Bank of India
Public
വ്യവസായംFinancial
Commercial banks
ആസ്ഥാനംMumbai, India
പ്രധാന വ്യക്തി
Mavila Vishwanathan Nair (Chair)
വരുമാനംUSD 1.23 billion
USD 0.16 billion
ജീവനക്കാരുടെ എണ്ണം
25,630
വെബ്സൈറ്റ്www.unionbankofindia.co.in

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ(ബി.എസ്.ഇ : 532477, എൻ.എസ്.ഇ: UNIONBANK).

കോർപറേഷൻ ബാങ്കും ആന്ധ്ര ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.[1][2] ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.[3][4] 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[5]

2020 ഏപ്രിൽ ഒന്നിന് ആന്ധ്ര ബാങ്കിന്റെയും കോര്പറേഷൻ ബാങ്കിന്റെയും യൂണിയൻ ബാങ്കുമായിട്ടുള്ള ലയന നടപടികൾ പൂർത്തിയാക്കിയതോടെ യൂണിയൻ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്ക് ആയി മാറി.[6]

ചരിത്രം

[തിരുത്തുക]
  • 1919: മുംബൈയിൽ 1919 നവംബർ 11ന് ഒരു ലിമിറ്റഡ് കമ്പനി ആയി പ്രവർത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
  • 1947: മുംബൈയിലും സൗരാഷ്ട്രയിലുമായി 4 ശാഖകളാണുണ്ടായിരുന്നത്.
  • 1969: മറ്റു 13 ബാങ്കുകളോടൊപ്പം ഭാരത സർക്കാർ ദേശസാൽക്കരിച്ചു.ഈ സമയത്ത് 28 സംസ്ഥാനങ്ങളിലായി 240 ശാഖകളാണുണ്ടായിരുന്നത്
  • ബെൽഗം ബാങ്കുമായി(1930) ലയിച്ചു.
  • 1985: മിറാജ് സ്റ്റേറ്റ് ബാങ്കുമായി(1929) ലയിച്ചു.
  • 1999: സിക്കിം ബങ്കിനെ ഏറ്റെടുത്തു.
  • 2008: ഹോങ്കോങിൽ ആദ്യ വിദേശശാഖ പ്രവർത്തനമാരംഭിച്ചു.
  • 2019 കോർപറേഷൻ ബാങ്കും ആന്ധ്ര ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ചു.
  • 2020: ലയന നടപടികൾ പൂർത്തിയാക്കി, യൂണിയൻ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്ക് ആയി.

അവലംബം

[തിരുത്തുക]

union bank Archived 2010-11-16 at the Wayback Machine.


  1. "Government unveils mega bank mergers to revive growth from 5-year low". The Times of India. PTI. 30 August 2019. Retrieved 31 August 2019.
  2. Staff Writer (30 August 2019). "10 public sector banks to be merged into four". LiveMint (in ഇംഗ്ലീഷ്). Retrieved 31 August 2019.
  3. "Andhra Bank board okays merger with UBI". The Hindu (in Indian English). 13 September 2019. Retrieved 13 September 2019.
  4. "Andhra Bank board okays merger with Union Bank of India". The Economic Times. 13 September 2019. Retrieved 13 September 2019.
  5. Ghosh, Shayan (5 March 2020). "Three banks announce merger ratios". Livemint (in ഇംഗ്ലീഷ്). Retrieved 6 March 2020.
  6. "Union Bank Becomes 5th Largest PSB Post Merger with Andhra Bank, Corporation Bank". News18 (in ഇംഗ്ലീഷ്). 1 April 2020. Retrieved 5 April 2020.