Jump to content

ആന്ധ്ര ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ധ്ര ബാങ്ക്
ദേശസാൽകൃതം
വ്യവസായംബാങ്കിങ്ങ്
സ്ഥാപിതം20 നവംബർ 1923; 100 വർഷങ്ങൾക്ക് മുമ്പ് (1923-11-20)
ആസ്ഥാനംഹൈദരാബാദ്
പ്രധാന വ്യക്തി
ബി എ പ്രഭാകർ
ഉത്പന്നങ്ങൾഉപഭോക്തൃബാങ്കിങ്ങ് സേവനം, ക്രെഡിറ്റ് കാർഡുകൾ, കോർപ്പറേറ്റ് ബാങ്കിങ്ങ് സേവങ്ങൾ, ഇൻഷുറൻസ്, മൂലധന സേവനങ്ങൾ, ധന മാനേജ്മെന്റ്, കാർഷിക കടങ്ങൾ
വരുമാനംRs.12199 crore as on 31.03.2012
Rs.2,815 Crore as on 31.03.2012
Rs.1345 Crore as on 31.03.2012
മൊത്ത ആസ്തികൾIncrease 1,08,900 കോടി (US$17 billion) (2011)
ജീവനക്കാരുടെ എണ്ണം
16849 (31/03/2012 ലെ കണക്ക്)[1]
വെബ്സൈറ്റ്http://www.andhrabank.in

ഭാരതത്തിലെ ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്ധ്ര ബാങ്ക്(തെലുഗ്: ఆంధ్రా బ్యాంకు) (ബി.എസ്.ഇ.: 532418). 1923 ൽ സ്ഥാപിതമായ ആന്ധ്ര ബാങ്കിന്റെ സ്ഥാപകൻ ഭോജരാജു പട്ടാഭി സീതാരാമയ്യ ആണ്.[2] 31 മാർച്ച് 2012ലെ കണക്കുപ്രകാരം 1729 ശാഖകളും 16849 ജീവനക്കാരുമാണ് ആന്ധ്ര ബാങ്കിനുള്ളത്.[1] ഈ ശാഖകളിൽ 15 എക്സ്റ്റൻഷൻ കൗണ്ടറുകളും വിദേശത്തെ 2 പ്രധിനിധി ഓഫീസുകളും ഉൾപ്പെടുന്നു.

ബാങ്കിന്റെ 51.55% ഓഹരികളും ഭാരത സർക്കാറിന്റെ ഉടമസ്ഥതയിലാണ്.1100 കോടി രൂപ മുടക്കി ഓഹരി മൂലധനം 58% ആക്കാനാണ് ഗവണ്മെന്റിന്റെ പദ്ധതി.[3] 10% ഓഹരികൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.[4]

ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.[5][6] ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.[7][8] 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[9]

ബി.എ. പ്രഭാകറാണ് ആന്ധ്ര ബാങ്കിന്റെ ഇപ്പോഴത്തെ ചെയർമാൻ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2012-09-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2012-09-05.
  3. Government of India to Infuse Rs 1,100 Crore in Andhra Bank[പ്രവർത്തിക്കാത്ത കണ്ണി]
  4. LIC buys 101,000 shares of Andhra Bank [പ്രവർത്തിക്കാത്ത കണ്ണി]
  5. "Government unveils mega bank mergers to revive growth from 5-year low". The Times of India. PTI. 30 August 2019. Retrieved 31 August 2019.
  6. Staff Writer (30 August 2019). "10 public sector banks to be merged into four". LiveMint (in ഇംഗ്ലീഷ്). Retrieved 31 August 2019.
  7. "Andhra Bank board okays merger with UBI". The Hindu (in Indian English). 13 September 2019. Retrieved 13 September 2019.
  8. "Andhra Bank board okays merger with Union Bank of India". The Economic Times. 13 September 2019. Retrieved 13 September 2019.
  9. Ghosh, Shayan (5 March 2020). "Three banks announce merger ratios". Livemint (in ഇംഗ്ലീഷ്). Retrieved 6 March 2020.


"https://ml.wikipedia.org/w/index.php?title=ആന്ധ്ര_ബാങ്ക്&oldid=4082427" എന്ന താളിൽനിന്ന് ശേഖരിച്ചത്