ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം
വ്യവസായംഇൻഷുറൻസ്
സ്ഥാപിതം1 സെപ്റ്റമ്പർ 1956
ആസ്ഥാനംമുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
എം ആർ കുമാർ (ചെയർമാൻ)
ബി സി പട്നായിക്, ശ്രീമതി. ഐപെ മിനി, സിദ്ധാർത്ഥ് മൊഹന്തി, രാജ്കുമാർ (മാനേജിങ് ഡയറക്ടർമാർ)
ഉത്പന്നങ്ങൾലൈഫ് ഇൻഷുറൻസ്
പെൻഷൻ
ഓഹരി അധിഷ്‌ഠിത ഇൻഷുറൻസ് പദ്‌ധതികൾ
മൊത്ത ആസ്തികൾ9 ട്രില്യൻ (US$140 billion)
ഉടമസ്ഥൻഭാരത സർക്കാർ
ജീവനക്കാരുടെ എണ്ണം
112,184 (2008)
അനുബന്ധ സ്ഥാപനങ്ങൾLIC ഹൌസിങ്ങ് ഫിനാൻസ് ലിമിറ്റഡ്
LIC(നേപ്പാൾ)ലിമിറ്റഡ്
LIC(ലങ്ക)ലിമിറ്റഡ്
LIC(ഇന്റർനാഷണൽ)BSC(C)
വെബ്സൈറ്റ്[1]
LIC കെട്ടിടം, കൊണാട് പ്ലേസ്, ന്യൂ ഡൽഹി, രൂപകൽ‌പ്പന ചാൾസ് കൊറിയ, 1986.

ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, ഭാ‍രതസർക്കാരി‌ന്റെ ഏകദേശം 24.6% ചെലവുകൾക്ക് ധനസഹായം നൽകുന്നു.

മുംബൈയിലെ യോഗക്ഷേമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.

2019 ലെ കണക്കനുസരിച്ച്, 290 ദശലക്ഷം പോളിസി ഹോൾഡർമാരും മൊത്തം 28.3 ട്രില്യൺ ലൈഫ് ഫണ്ടും 2018–19 വർഷത്തിൽ വിറ്റുപോയ പോളിസികളുടെ ആകെ മൂല്യം ₹21.4 മില്യണും ആണെന്ന് എൽഐസി റിപ്പോർട്ട് ചെയ്തു. 2018–19ൽ 26 ദശലക്ഷം ക്ലെയിമുകൾ തീർപ്പാക്കിയതായും കമ്പനി റിപ്പോർട്ട് ചെയ്തു.

ചരിത്രം[തിരുത്തുക]

1818-ൽ ബ്രിട്ടീഷുകാർ ആരംഭിച്ച ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് ഭാരതീയർക്ക് ആദ്യമായി ഇൻഷുറൻസ് സേവനം നൽകിയത്. എന്നാൽ പ്രധാനമായും ഭാരതത്തിലെ വിദേശിയരെ ഉദ്ദേശിച്ച് ആരംഭിച്ച ഈ സ്ഥാപനം, ഭാരതീയർക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്നതിന് കനത്ത പ്രീമിയം ആണ് ഈടാക്കിയിരുന്നത്‌.

1870-ൽ പ്രവർത്തനം ആരംഭിച്ച ബോംബെ മ്യൂച്ചൽ ലൈഫ് അഷുറൻസ് സൊസൈറ്റിയാണ് ഭാരതീയർക്ക് സാധാരണ പ്രീമിയത്തിൽ ഇൻഷുറൻസ് സംരക്ഷണം ആദ്യമായി നൽകിയത്.

സ്വാതന്ത്ര്യത്തിന് മുൻപ് ഭാരതത്തിൽ സ്ഥാപിതമായ മറ്റ് പ്രധാന ഇൻഷുറൻസ് കമ്പനികൾ ഭാരത് ഇൻഷുറൻസ് കമ്പനി (1896), യുണൈറ്റഡ് ഇന്ത്യ (1906), നാഷണൽ ഇന്ത്യൻ (1906), നാഷണൽ ഇൻഷുറൻസ് (1906), കോ-ഓപ്പറേറ്റിവ് അഷുറൻസ് (1906), ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ്സ് (1907), ഇന്ത്യൻ മെർക്കന്റൈൽ, ജനറൽ അഷുറൻസ്, സ്വദേശി ലൈഫ് (പിൽക്കാലത്ത് ബോംബെ ലൈഫ്) എന്നിവയാണ്

ഭാരതീയ ഇൻഷുറൻസ് മേഖല ആദ്യത്തെ 150 വർഷങ്ങൾ പിന്നിട്ടത് വളരെ കഠിനമായ സാമ്പത്തിക അന്തരീക്ഷത്തിലൂടെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങൾ, തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഭാരതീയ ഇൻഷുറൻസ് മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു.

1912-ൽ ലൈഫ് ഇൻഷുറൻസ് കമ്പനീസ് ആക്റ്റ്, പ്രൊവിഡന്റ് ആക്റ്റെന്നിവ പാസ്സായി. ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് പട്ടികകൾ, ആനുകാലിക വിവരങ്ങൾ, എന്നിവ ഒരു ഇൻഷുറൻസ് വിദഗ്ദ്ധൻ സാൿഷ്യപ്പെടുത്തണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു. എന്നാൽ ഈ നിയമം വിദേശ ഇൻഷുറൻസ് കമ്പനികളോടും ഭാരതീയ ഇൻഷുറൻസ് കമ്പനികളോടും വ്യത്യസ്ത സമീപനം സ്വീകരിച്ചത് ഭാരതീയ കമ്പനികൾക്ക് വിഷമതകൾ ഉണ്ടാക്കി.

1938-ൽ ഭാരതീയ ഇൻഷുറൻസ് രംഗത്തെ പ്രഥമ ഇൻഷുറൻസ് നിയമനിർമ്മാണമായ ഇൻഷുറൻസ് ആക്ട് നിലവിൽ വന്നു. ഈ നിയമം പ്രകാരം ലൈഫ് ഇൻഷുറൻസ് കമ്പനികളും ഇതര ഇൻഷുറൻസ് കമ്പനികളും സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ വന്നു. 1944-ൽ ഇൻഷുറൻസ് മേഖലയുടെ ദേശസാൽകരണം ആവസ്യപ്പെട്ടുകൊണ്ടുള്ള ബിൽ, നിയമനിർമ്മാണസഭയിൽ അവതരിപ്പിക്കപ്പെട്ടു.

ദേശസാത്കരണം[തിരുത്തുക]

1956 ജനവരി 19-ന് ഭാരതീയ ഇൻഷുറൻസ് മേഖല ദേശസാത്കരിച്ചു. ഈ സമയം ഭാരതത്തിൽ ഏകദേശം 154 ഭാരതീയ ഇൻഷുറൻസ് കമ്പനികൾ, 16 വിദേശ ഇൻഷുറൻസ് കമ്പനികൾ, 75 പ്രൊവിഡന്റുകൾ എന്നിവ പ്രവർത്തിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലയാണ് ദേശസാത്കരണം നടപ്പിലാക്കിയത്‌. ആദ്യ ഘട്ടത്തിൽ കമ്പനികളുടെ ഭരണ സമിതികളെ നിയമം വഴി സർക്കാർ ഏറ്റെടുത്തു. തുടർന്ന്‌ മറ്റൊരു നിയമം വഴി, കമ്പനികളുടെ ഉടമസ്ഥതയും സർക്കാർ ഏറ്റെടുത്തു.

1956 ജൂൺ 19ന് ഭാരത ജനപ്രതിനിധിസഭയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട് പാസ്സാക്കി. 1956 സെപ്റ്റമ്പർ 1ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായി. ആസ്ഥാന ഓഫീസിനു പുറമേ, 5 മേഖല ഓഫീസുകൾ, 33 ഡിവിഷണൽ ഓഫീസുകൾ, 212 ശാഖകൾ എന്നിവയോട് കൂടിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നത്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന്[തിരുത്തുക]

ഇൻഷുറൻസ് രംഗത്ത് 54 വർഷങ്ങൾ പിന്നിട്ട ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന്‌ ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമാണ്. മുംബൈയിലെ “യോഗക്ഷേമ” ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്. 31 മാർച്ച് 2008 ലെ കണക്കുകൾ പ്രകാരം 8,03,820 കോടി രൂപയുടെ ആസ്തിയും, 6,86,616 കോടി രൂപയുടെ ലൈഫ് ഫണ്ടും ഉള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2007-08 സാമ്പത്തിക വർഷത്തിൽ 139 ലക്ഷം ക്ലെയിമുകൾക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്തു.

2017 ജൂലായിൽ ഐ ടി സി യുടെ ഓഹരികളിൽ ഇടിവുണ്ടായതിനെ തുടർന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ നിക്ഷേപങ്ങൾക്ക് നഷ്ടം സംഭവിച്ചിരുന്നു [1][2]

പ്രധാന കാര്യനിർവ്വാഹകർ[തിരുത്തുക]

  • എം ആർ കുമാർ (ചെയർമാൻ)
  • ബി സി പട്നായിക് (മാനേജിങ്ങ് ഡയറക്ടർ)
  • ശ്രീമതി. ഐപെ മിനി (മാനേജിങ്ങ് ഡയറക്ടർ)
  • സിദ്ധാർത്ഥ് മൊഹന്തി (മാനേജിങ്ങ് ഡയറക്ടർ)
  • അശോക് ചാവ്‌ല (ധനകാര്യ സെക്രട്ടറി, ധനകാര്യ മന്ത്രാലയം, ഭാരതസർക്കാർ)
  • ആർ. ഗോപാലൻ ((സെക്രട്ടറി, ധനകാര്യ മന്ത്രാലയം, ഭാരതസർക്കാർ)
  • യോഗേഷ് ലോഹിയ (ജി. ഐ. സി)
  • ഡി. സി. റാവൽ (ദേന ബാങ്ക്)
  • ശൂരനാട് രാജശേഖരൻ
  • മോനിസ്. ആർ. കിദ്വായി
  • അരവിന്ദ് മഹാജൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ITC Share Price
  2. ITC Share Price