കാനറ ബാങ്ക്
ദൃശ്യരൂപം
Public (ബി.എസ്.ഇ.: 532483, എൻ.എസ്.ഇ.: CANBK) | |
സ്ഥാപിതം | കാനറാ ബാങ്ക് ഹിന്ദു പെർമനന്റ് ഫണ്ട്(1906) കാനറാ ബാങ്ക് ലിമിറ്റഡ് (1910) കാനറാ ബാങ്ക് (1969) |
ഉത്പന്നങ്ങൾ | Investment Banking Consumer Banking Commercial Banking Retail Banking Private Banking Asset Management Pensions Mortgages Credit Cards |
ജീവനക്കാരുടെ എണ്ണം | 47,389 (2004–05) |
വെബ്സൈറ്റ് | Canarabank.com |
ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് കാനറാ ബാങ്ക്((കന്നഡ: ಕೆನೆರಾ ಬ್ಯಾಂಕ್ ഹിന്ദി: केनरा बैंक) (ബി എസ് സി: 532483, എൻ എസ് സി: CANBK)).1906ലാണ് ഇത് സ്ഥാപിച്ചത്. ഏകദേശം 3000ലധികം ശാഖകൾ ഭാരതത്തിൽ ഉണ്ട്. ലണ്ടൻ, ഹോങ്കോങ്, ഷാങ്ഹായ്, ദോഹ,ദുബായ് എന്നീ വിദേശരാജ്യങ്ങളിലും കാനറാ ബാങ്കിനു ശാഖകൾ ഉണ്ട്.
ചരിത്രം
[തിരുത്തുക]1906 ജൂലൈ 1നു കാനറാ ബാങ്ക് ഹിന്ദു പെർമനന്റ് ഫണ്ട് എന്ന പേരിൽ മംഗലാപുരത്ത് അമ്മംബാൽ സുബ്ബറാവു പൈ സ്ഥാപിച്ചു.1910-ൽ കാനറ ബാങ്ക് ലിമിറ്റഡ് എന്നു പേരു മാറ്റി.
- 1969 ജൂലൈ 19നു മറ്റു 13 ബാങ്കുകൾക്കൊപ്പം കാനറാ ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു.
- 1983ൽ ആദ്യത്തെ വിദേശശാഖ ലണ്ടനിൽ തുറന്നു.
- 1985ൽ കാനറാ ബാങ്ക് ലക്ഷ്മി കൊമേർഷ്യൽ ബാങ്കിനെ ഏറ്റെടുത്തു.
ഉപ സ്ഥാപനങ്ങൾ
[തിരുത്തുക]- കാൻഫിൻ ഹോംസ് ലിമിറ്റഡ്
- കാൻബാങ്ക് ഫാക്റ്റേർസ് ലിമിറ്റഡ്
- കാൻബാങ്ക് വെഞ്ച്വർ കാപിറ്റൽ ഫണ്ട് ലിമിറ്റഡ്
- കാൻബാങ്ക് കമ്പ്യൂട്ടർ സർവിസസ് ലിമിറ്റഡ്`
- ഗിൽറ്റ് സെക്യൂരിറ്റീസ് ട്രേഡിങ് ലിമിറ്റഡ്
- കാൻബാങ്ക് ഫിനാൻഷിയൽ സർവിസസ് ലിമിറ്റഡ്
- കാനറാ എച് എസ് ബി സി ഓരിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ഫോർബ്സ് ഗ്ലോബൽ 2000 റാങ്കിങ് 2006
[തിരുത്തുക]ഫോർബ്സ് ഗ്ലോബൽ 2000 ലിസ്റ്റിൽ 1299മത്തെ സ്ഥാനമാണ് കാനറാ ബാങ്കിനുള്ളത്.[1]
അവലംബം
[തിരുത്തുക]