ഓമനത്തിങ്കൾ കിടാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരയിമ്മൻ‌തമ്പി

മലയാളത്തിലെ പ്രസിദ്ധമായ താരാട്ടുപാട്ടാണ് ഓമനത്തിങ്കൾ കിടാവോ... എന്നു തുടങ്ങുന്ന ഗാനം. ഇരയിമ്മൻ തമ്പി; സ്വാതിതിരുന്നാളിനായി രചിച്ച ഈ താരാട്ട് പാട്ട് മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ താരാട്ടുപാട്ടുമാണ്. [1]

ചരിത്രം[തിരുത്തുക]

തിരുവിതാംകൂർ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശാനുസരണം ശിശുവായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് തമ്പി ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയത്. രാജ്യം ദത്തപഹാരനയപ്രകാരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലേക്ക് കണ്ടു കെട്ടപ്പെടാതിരിക്കാൻ ഒരു ആൺ സന്തതിക്കായുള്ള രാജകുടുംബത്തിന്റെ കാത്തിരിപ്പിനൊടുവിലായിരുന്നു സ്വാതി തിരുന്നാളിന്റെ ജനനം. ഈ താരാട്ടിലെ വരികളിലെ "ഈശ്വരൻ തന്ന നിധിയോ", "ഭാഗ്യദ്രുമത്തിൻ ഫലമോ" എന്നീ പ്രയോഗങ്ങൾ ആ ഉത്കണ്ഠകളിൽ നിന്നുള്ള ആശ്വാസത്തെ കുറിക്കുന്നു..[2][3]

സംഗീതം[തിരുത്തുക]

ഈ താരാട്ട് ആദ്യം കുറഞ്ചി രാഗത്തിലും ആദി താളത്തിലുമാണ് ചിട്ടപ്പെടുത്തിയത്. ഇത് മിക്കപ്പോളും നവാരോഗ് അല്ലെങ്കിൽ നീലാംബരി രാഗങ്ങളിലാണ് ആലപിക്കപ്പെടാറുള്ളത്.[1][2] ഈ താരാട്ടിൽ ഉറക്കം എന്ന വാക്ക് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ രാഗത്തിന്റെ പ്രത്യേകതയിലാണ് ഈ താരാട്ടിലൂടെ ഉറക്കം വരുന്നത്.[4] നവരസങ്ങളുടെ പ്രകാശനത്തിനും സാധ്യതകൾ നൽകുന്ന ഈ താരാട്ട് നൃത്താവതരണത്തിനായും ധാരാളമായി ഉപയോഗിക്കപ്പെടുന്നു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Lullaby composed for Swathi: Omana Thingal". ശേഖരിച്ചത് 10 November 2012.
  2. 2.0 2.1 Narayanaswami, P P. "Omana Thingal Kidavo." ശേഖരിച്ചത് 10 November 2012.
  3. "Evocative rendition". The Hindu. February 22, 2008. ശേഖരിച്ചത് 10 November 2012.
  4. Nair, A S. "A Royal Lullaby" (PDF). ശേഖരിച്ചത് 10 November 2012.
  5. "Expressive steps". The Hindu. March 2, 2012. ശേഖരിച്ചത് 10 November 2012.
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഓമനത്തിങ്കൾക്കിടാവോ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഓമനത്തിങ്കൾ_കിടാവോ&oldid=3212861" എന്ന താളിൽനിന്ന് ശേഖരിച്ചത്