ബാലൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാലൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലൻ (വിവക്ഷകൾ)
ബാലൻ
ബാലൻ എന്ന ചിത്രത്തിലെ ഒരു രംഗം
സംവിധാനം എസ്. നെട്ടാണി
നിർമ്മാണം ടി.ആർ. സുന്ദരം
കഥ എ. സുന്ദരം
തിരക്കഥ മുതുകുളം രാഘവൻ പിള്ള.
ആസ്പദമാക്കിയത് "വിധിയും മിസ്സിസ് നായരും" –
എ. സുന്ദരം
അഭിനേതാക്കൾ കെ.കെ. അരൂർ
എം.കെ. കമലം
സംഗീതം കെ.കെ. അരൂർ
ഇബ്രാഹിം
ഛായാഗ്രഹണം ബഡോ ഗുഷ്‌വാക്കർ
ചിത്രസംയോജനം വർഗ്ഗീസ്
സ്റ്റുഡിയോ മോഡേൺ തിയേറ്റേഴ്സ്
വിതരണം ശ്യാമള പിക്ചേഴ്സ്
റിലീസിങ് തീയതി 1938 ജനുവരി 19[1]
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമാണ് ബാലൻ. 1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പട്ടതാണ്. കൂടാതെ തന്നെ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ. 1938-ജനുവരി 19 ന് കൊച്ചിയിലെ സെലക്ട് തിയേറ്ററിൽ ഈ ചലച്ചിത്രം അദ്യമായി പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണി [2] എന്ന എസ്. നെട്ടാണി ആണ്. നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ. സുന്ദരൻ പിള്ളയാണ് ഇതിന് തുടക്കമിട്ടത്.[2] എ. സുന്ദരത്തിന്റെ "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥ രചിച്ചത്.ഛായാഗ്രഹണം ജർമ്മൻകാരനായ ബോഡോ ഗുഷ്കറും ചിത്ര സന്നിവേശം വർഗ്ഗീസ്, കെ. സി. ജോർജ് എന്നിവരും നിർവ്വഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

 • കെ.കെ. അരൂർ – ബാലൻ
 • എം.കെ. കമലം – സരസ്സ
 • മാസ്റ്റർ മദനഗോപാൽ – ബാലന്റെ ചെറുപ്പം[3]
 • എം.വി. ശങ്കു – ഡോ. ഗോവിന്ദൻ നായർ
 • കെ. ഗോപിനാഥ് – കിട്ടുപ്പണിക്കർ
 • ആലപ്പി വിൻസന്റ് – ശങ്കു
 • സി.ഒ.എൻ. നമ്പ്യാർ – പ്രഭാകരമേനോൻ
 • കെ.എൻ. ലക്ഷ്മിക്കുട്ടി – മീനാക്ഷി
 • ബേബി മാലതി – സരസ്സയുടെ ചെറുപ്പം
 • എ.ബി. പയസ്
 • സുഭദ്ര
 • ശിവാനന്ദൻ
 • പാറുക്കുട്ടി
 • എ.വി. പദ്മനാഭൻ നായർ
 • ബേബി കൗസല്യ

നിർമ്മാണം[തിരുത്തുക]

ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലിയായിരുന്നു. ഈ ചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[4] മദിരാശിയിലെ ശ്യാമളാ പിക്ചേഴ്സ് ആയിരുന്നു ഈ ചിത്രം വിതരണം നടത്തിയിരുന്നത്.ആദ്യ പ്രദർശനത്തിൽ 18 രൂപ ലഭിക്കുകയുണ്ടായി.[5]

സംഗീതം[തിരുത്തുക]

ചിത്രത്തിൽ 23 ഗാനങ്ങളുണ്ടായിരുന്നു. നായകവേഷം ചെയ്ത കെ.കെ. അരൂരും ഇബ്രാഹിമും ചേർന്നാണ് മുതുകുളം രാഘവൻപിള്ള രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പിന്നണി പാടുക എന്നത് സാധ്യതമല്ലാതിരുന്നതിനാൽ പാടാൻ കഴിവുള്ള നടീനടന്മാർ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്. അപ്പോഴുണ്ടായിരുന്ന പ്രശസ്ത ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഈണങ്ങൾ പകർത്തിയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കാർഡുകൾ നിർമ്മിച്ചിരുന്നില്ല. ചെഞ്ചുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തി ചിത്രത്തിലെ നായിക കൂടിയായ എം.കെ. കമലം ആലപിച്ച "ജാതകദോഷത്താലേ" എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രീതി ആകർഷിച്ചത്. തമിഴ് ചിത്രമായ സതി ലീലാവതിയിലെ (1936) "തേയില തോട്ടത്തിലെ" എന്ന ഗാനത്തിന്റെ തനിപകർപ്പായിരുന്നു അത്.[6]

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "ആടയാഭരണാദി കൊണ്ടു" (രാഗം: കാപ്പി) പള്ളുരുത്തി ലക്ഷ്മി  
2. "ആഘോഷങ്ങളെന്തു ചെയ്യാം" (രാഗം: ശ്യാമ) പള്ളുരുത്തി ലക്ഷ്മി  
3. "ആഹാ മൽസോദരി" (രാഗം: മുഖാരി)    
4. "അതിസുഖമീ ജീവിതം" (രാഗം: ബിഹാഗ്)    
5. "ഭാരതത്തിൻ പൊൻവിളക്കാം" (രാഗം: കാപ്പി) കെ.കെ. അരൂർ  
6. "ഭക്തപരായണാ" (രാഗം: ബിഹാഗ്) കെ.കെ. അരൂർ  
7. "ചേതോഹരം മദ്യപാനമതെ" (രാഗം: ബിഹാഗ്)    
8. "ദീനദയാപരനേ" (രാഗം: സാവേരി)    
9. "ദുർന്നയജീവിതമേ"   മാസ്റ്റർ മദനഗോപാൽ  
10. "എന്നോടിത്ഥം കഥിക്കാനധിക പരിഭവം" (രാഗം: നീലാംബരി)    
11. "ഹാ സഹജസായൂജ്യമേ" (രാഗം: യദുകുല കാംബോജി) എം.കെ. കമലം  
12. "ജാതകദോഷത്താലേ"   എം.കെ. കമലം  
13. "ജയജഗദീശ്വരാ" (രാഗം: ബിഹാഗ്) എം.കെ. കമലം  
14. "കാമിനിമാർ" (രാഗം: കമാസ്)    
15. "ലോകം അനശ്വരമേ" (രാഗം: ബിഹാഗ്) ശിവാനന്ദൻ  
16. "മാനിനീ മണിയോതും" (രാഗം: കാപ്പി)    
17. "മാരൻ ഘോരശരങ്ങൾ" (രാഗം: കാംബോജി)    
18. "മദനവിലോലനേ നാഥാ" (രാഗം: ബിഹാഗ്)    
19. "പരമ ഗുരുവേ" (രാഗം: കല്യാണി)    
20. "രഘുകുല നായകനേ" (രാഗം: ബിഹാഗ്) എം.കെ. കമലം  
21. "ഷോക്ക് ഷോക്ക്" (രാഗം: കാപ്പി)    
22. "സ്നേഹമേ സ്ലാഖ്യം"      
23. "ശ്രീ വാസുദേവ പരനേ" (രാഗം: മോഹനകല്യാണി)    

അവലംബം[തിരുത്തുക]

 1. ബാലന് 75 വർഷം തികഞ്ഞു
 2. 2.0 2.1 ടി.പി.ശാസ്തമംഗലം –ബാലാരിഷ്ടത വിട്ടൊഴിയാത്ത ബാലൻ, മാതൃഭൂമി വാരാന്തപ്പതിപ്പ്, 2013 ജനുവരി13
 3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 10. 
 4. Remembering Malayalam's first talkie
 5. "മാതൃഭൂമി വാരാന്തപ്പതിപ്പ് 2018 ജനു: 14. പേജ് 2". 
 6. B. Ajith Kumar (2009 September 7). "Balan 1938". The Hindu. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബാലൻ_(ചലച്ചിത്രം)&oldid=2669718" എന്ന താളിൽനിന്നു ശേഖരിച്ചത്