സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
Swami Gururethnam Jnana Thapaswi.jpg
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
ജനനം (1974-05-05) മേയ് 5, 1974  (47 വയസ്സ്)
ദേശീയതഇന്ത്യൻ
വെബ്സൈറ്റ്[1]

കരുണാകരഗുരുവിനാൽ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് നതൃത്വം നൽകുന്ന ജനറൽ സെക്രട്ടറിയാണ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി.ആത്മീയനേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ,[1] മികച്ച സംഘാടകൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിലെല്ലാം സാമൂഹിക സാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി [2]., ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി[3] എന്ന നിലയിൽ രാജ്യത്തുടനീളം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും[4] മതേതര ആത്മീയതയുടെ പ്രചാരണത്തിനും[5] നേതൃത്വം നല്കി.പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും[6] വിവിധ വിഷയങ്ങളെ മുൻനിർത്തി ലേഖനങ്ങൾ എഴുതിവരുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി[7] . നവജ്യോതിശ്രീ കരുണാകര ഗുരു ജീവചരിത്രം (മലയാളം), ദൈവത്തിന്റെ കണ്ണുകൾ കൊണ്ട്കാണുക, ആശ്രമം എന്ന അഖണ്ഡത, നേരിന്റെ ബാല്യം, പുതിയ മനുഷ്യണകാൻ, ആനന്ദത്തിന്റെ ഇതളുകൾ, തിരുനെടുത്ത ലേഖനങ്ങൾ, മാറുന്ന കാലം മാറുന്ന കാഴ്ചകൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[8]

ജീവിതരേഖ[തിരുത്തുക]

1974 മേയ്‌ 5-ന്‌ ചേർത്തലയിൽ ജനിച്ചു. എം.കെ. മണിയൻനായരുടെയും ജെ. ശാന്തമ്മയുടെയും മൂന്നു മക്കളിൽ ഇളയവനായി ജനിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്യോഗമണ്ഡലിൽ ഫാക്‌റ്റ്‌ സ്‌കൂളിലും എറണാകുളത്തുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. 1995-ൽ അഹമ്മദാബാദിലെ ട്രയോ ഫാർമ എന്ന കമ്പനിയുടെ എറണാകുളം ജില്ലയുടെ ചുമതലയിൽ പ്രവർത്തിച്ചു. നവജ്യോതിശ്രീ കരുണാകരഗുരുവിനെ കണ്ടത്‌ ജീവിതത്തിൽ വലിയ വഴിത്തിരിവായി. 1999-ൽ സന്ന്യാസ ജീവിതത്തിനു മുന്നോടിയായുള്ളു ബ്രഹ്മചര്യജീവിതം തെരഞ്ഞെടുത്തു. 24.02.2001-ൽ സന്ന്യാസദീക്ഷ സ്വീകരിച്ചു [9]

ശാന്തിഗിരി ആശ്രമ പ്രവർത്തനങ്ങൾ[തിരുത്തുക]

1997-ൽ ശാന്തിഗിരി ആശ്രമത്തിന്റെ മരുന്നു വിതരണ ശൃംഖലയിൽ പങ്കാളിയായി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആശ്രമജീവിതം തുടങ്ങി. ആശ്രമത്തിന്റെ യുവജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെട്ട്‌ പ്രവർത്തിച്ചു. സന്ന്യാസദീക്ഷ സ്വീകരണശേഷം സ്വാമി ആതുരസേവന പ്രവർത്തനമേഖലയും ജീവകാരുണ്യത്തിനും മുൻതൂക്കം കൊടുത്ത്‌ ശാന്തിഗിരിയുടെ ആരോഗ്യരംഗത്തെ കൂടുതൽ സജീവമാക്കി മാറ്റി. ഈ കാലയളവിലാണു ശാന്തിഗിരിയുടെ സിദ്ധ മെഡിക്കൽ കോളജ്‌ തിരുവനന്തപുരത്തും ആയുർവേദ മെഡിക്കൽ കോളജ്‌ പാലക്കാടും സ്ഥാപിക്കുന്നത്‌. സ്വാമി ഗുരുരത്‌നം ജ്ഞാനപതി 2003 സെപ്‌റ്റംബർ 13 മുതൽ ആശ്രമം ഡയറക്‌ടർ ബോർഡ്‌ അംഗമാണ്‌. 2009 മെയ്‌ മുതൽ ആശ്രമം ഓർഗനൈസിങ്‌ സെക്രട്ടറിയായിരുന്നു. 20l9 സെപ്റ്റംബർ 6 മുതൽ ആശ്രമം ജനറൽ സെക്രട്ടറിയായി ആശ്രമ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/columnist/node/98
  2. http://www.madhyamam.com/columnist/node/114
  3. http://www.mathrubhumi.com/online/malayalam/news/story/3468715/2015-03-10/kerala[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-26.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-26.
  6. http://www.evartha.in/2015/04/04/02677.html
  7. http://www.madhyamam.com/columnist/node/58
  8. http://m.newshunt.com/india/malayalam-newspapers/chandrika-daily/kerala/baithurahma-aetavum-udhathamaya-jeevakarunya-pravarthanam-svami-gururathnam-gnyanathapasvi_36904871/994/c-in-l-malayalam-n-chandri-ncat-kerala
  9. http://www.emalayalee.com/varthaFull.php?newsId=81406&page=6