എസ്‌. രാമചന്ദ്രൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്‌. രാമചന്ദ്രൻ പിള്ള
Srp3.JPG
സി.പി.ഐ.(എം.) പോളിറ്റ്‌ ബ്യൂറോ അംഗം
Personal details
Born (1938-02-07) ഫെബ്രുവരി 7, 1938  (83 വയസ്സ്)
ആലപ്പുഴ,കേരളം,Flag of India.svg
Political partyസി.പി.ഐ.(എം)

കേരളത്തിൽ നിന്നുള്ള സി.പി.ഐ.(എം.) പോളിറ്റ്‌ ബ്യൂറോ അംഗമാണ് എസ്‌. രാമചന്ദ്രൻ പിള്ള. (ജനനം 1938 ഫെബ്രുവരി 7) ആലപ്പുഴ സ്വദേശിയാണ്. ഡൽഹി കേന്ദ്രമാക്കി പാർട്ടി പ്രവർത്തനം നടത്തുന്ന എസ്‌.രാമചന്ദ്രൻ പിള്ള എൽ.എൽ.ബി ബിരുദധാരിയാണ്.

പ്രവർത്തനങ്ങൾ[തിരുത്തുക]

ആലപ്പുഴ എസ്‌.ഡി. കോളേജിലും തിരുവനന്തപുരം, എറണാകുളം ലോ കോളേജിലും വിദ്യഭ്യാസം നേടിയ പിള്ള 1956-ൽ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 1964-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് സി.പി.ഐ.എമ്മിലായി. 1968 മുതൽ 1974 വരെ കേരള സോഷ്യലിസ്റ്റ്‌ യൂത്ത്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1974-ൽ കേരള കിസാൻ സഭ സംസ്ഥാന ജോയിൻ സെക്രട്ടറിയായി. 1968-ൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേയ്‌ക്കും 1969-ൽ സംസ്ഥാന കമ്മിറ്റിയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1982 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും തുടർന്ന് 1982 ൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ കേന്ദ്രക്കമ്മിറ്റിയിലേയ്‌ക്കും 1989-ൽ കേന്ദ്ര സെക്രട്ടറിയേറ്റിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ്‌ബ്യൂറോ അംഗമായി തുടരുന്നു. 1999 മുതൽ 2001 വരെ രാജ്യസഭാംഗമായിരുന്നു[1]. പരേതയായ രത്നമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 1997-2003 : സി.പി.ഐ.എം., എൽ.ഡി.എഫ്.
  • 1991-1997 : സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എസ്‌._രാമചന്ദ്രൻ_പിള്ള&oldid=3424809" എന്ന താളിൽനിന്ന് ശേഖരിച്ചത്