പി. മാധവൻ
പി. മാധവൻ | |
---|---|
ജനനം | ബാലകൃഷ്ണൻ മാധവൻ ജനുവരി 1, 1928 |
മരണം | ഡിസംബർ 16, 2003 | (പ്രായം 75)
വിദ്യാഭ്യാസം | ബി.എ. |
തൊഴിൽ | സംവിധായകൻ നിർമ്മാതാവ് |
സജീവ കാലം | 1963–1992 |
മാതാപിതാക്ക(ൾ) | ബാലകൃഷ്ണൻ രാധാമണി |
1960കളിലും 1970കളിലും തമിഴ് സിനിമാരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു പാലകൃഷ്ണൻ (ബാലകൃഷ്ണൻ) മാധവൻ (1 ജനുവരി 1928 - ഡിസംബർ 16, 2003) എന്ന പി. മാധവൻ[1]. അരുൺ പ്രസാദ് മൂവീസ് ബാനറിൽ അദ്ദേഹം 49 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 39 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
ചലച്ചിത്ര രംഗത്ത്
[തിരുത്തുക]സംവിധായകൻ ടി.ആർ. രഘുനാഥിന്റെ സഹായിയാണ് മാധവൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. സംവിധായകനാകുന്നതിന് മുമ്പ് സി വി ശ്രീധറിന്റെയൊപ്പവും സഹ സംവിധായകനായി പ്രവർത്തിച്ചു. ദേവതേയ്, വിയറ്റ്നാം വീട്, തങ്ക പതക്കം, കണ്ണെ പാപ്പ, കുഴന്തൈക്കാഗ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. എംജിആർ ഫിലിം സിറ്റി, സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ആദ്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന[2] അദ്ദേഹം ദേശീയ ചലച്ചിത്ര പുരസ്കാര ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അവാർഡുകൾ
[തിരുത്തുക]- 1970 – രാമൻ എത്തനയെ രാമനടി - തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
- 1972 – പട്ടിക്കാട പട്ടണമ - തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
- 1970 – നിലവേ നീ സാച്ചി - മികച്ച സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | സംവിധായകൻ | നിർമ്മാതാവ് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|---|
1963 | മണി ഓസൈ | തമിഴ് | |||
1963 | അന്നയ് ഇല്ലം | തമിഴ് | |||
1964 | ദേവതേയ് | തമിഴ് | |||
1965 | നീലവാനം | തമിഴ് | |||
1967 | മുഹൂർത്തനാൾ | തമിഴ് | |||
1967 | പെണ്ണേ നീ വാഴ്ഗ | തമിഴ് | |||
1968 | എങ്ക ഊർ രാജ | തമിഴ് | |||
1968 | കുഴന്തൈക്കാഗ | തമിഴ് | ബേബി റാണിയ്ക്ക് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്, & കണ്ണദാസന് മികച്ച ഗാനരചയിതാവുനുള്ള ദേശീയ പുരസ്കാരവും. | ||
1969 | കണ്ണേ പാപ്പ | തമിഴ് | |||
1970 | വിയറ്റ്നാം വീട് | തമിഴ് | iതേ പേരിലുള്ള നാടകം ചലച്ചിത്രമാക്കിയത്. | ||
1970 | രാമൻ എത്തനയെ രാമനടി | തമിഴ് | തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം | ||
1970 | നിലാവെ നീ സാച്ചി | തമിഴ് | |||
1970 | അംസു ഓർ മുസ്കാൻ | ഹിന്ദി | കണ്ണേ പാപ്പയുടെ പുനനിർമ്മാണം | ||
1971 | ശപതം | തമിഴ് | |||
1971 | തേനും പാലും | തമിഴ് | |||
1972 | ജ്ഞാന ഒളി | തമിഴ് | മികച്ച സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ് | ||
1972 | പട്ടിക്കാട പട്ടണമ | തമിഴ് | തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം | ||
1972 | ദിൽ കാ രാജ | ഹിന്ദി | തമിഴ് ചിത്രം എങ്ക തങ്ക രാജയുടേ പുനനിർമ്മാണം | ||
1973 | പൊന്നുക്ക് തങ്ക മനസ്സ് | തമിഴ് | |||
1973 | രാജപാർട്ട് രംഗദുരൈ | തമിഴ് | |||
1974 | മാണിക്യത് തൊട്ടിൽ | തമിഴ് | |||
1974 | മുരുഗൻ കാട്ടിയ വഴി | തമിഴ് | |||
1974 | തങ്ക പതക്കം | തമിഴ് | Based on stage play of same name | ||
1975 | കസ്തൂരി വിജയം | തമിഴ് | |||
1975 | മനിതനും ദൈവമാകലാം | തമിഴ് | ബുദ്ധിമന്തുടു എന്ന തെലുഗ്ഗ് ചിത്രത്തിന്റെ പുനനിർമ്മാണം | ||
1975 | മന്നവൻ വന്താനടി | തമിഴ് | |||
1975 | പാട്ടും ഭരതമും | തമിഴ് | ഇരുപത്തഞ്ചാമത് ചിത്രം | ||
1976 | ചിത്രാ പൗർണ്ണമി | തമിഴ് | |||
1976 | പാലൂട്ടി വളർത്ത കിളി | തമിഴ് | |||
1976 | എന്നൈ പോൽ ഒരുവൻ | തമിഴ് | |||
1977 | ദേവിയിൻ തിരുമണം | തമിഴ് | |||
1978 | എൻ കേൾവിക്ക് എന്ന ബദൽ | തമിഴ് | |||
1978 | ശങ്കർ സലീം സൈമൺ | തമിഴ് | അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് | ||
1979 | ഏണിപ്പടികൾ | തമിഴ് | സീതമ്മാലക്ഷ്മി എന്ന തെലുഗ് ചിത്രത്തിന്റെ പുനനിർമ്മാണം | ||
1979 | വീട്ടുക്ക് വീട് വാസപ്പടി | തമിഴ് | ഇന്റിന്റി രാമായണം എന്ന തെലുഗ് ചിത്രത്തിന്റെ പുനനിർമ്മാണം | ||
1980 | കുരുവിക്കൂട് | തമിഴ് | |||
1980 | നാൻ നാനേദാൻ | തമിഴ് | |||
1981 | ആടുകൾ നനൈഗിന്ദ്രാന | തമിഴ് | |||
1982 | ഹിറ്റ്ലർ ഉമാനാഥ് | തമിഴ് | |||
1984 | സത്യം നീയേ | തമിഴ് | |||
1985 | കരൈയെ തൊടാത്ത അലൈഗൾ | തമിഴ് | |||
1985 | രാം തേരെ കിതനെ നാം | ഹിന്ദി | രാമൻ എത്തനയെ രാമനടിയുടെ പുനനിർമ്മാണം | ||
1987 | ചിന്നക്കുയിൽ പാടുത് | തമിഴ് | |||
1992 | അഗനി പറവൈ | തമിഴ് |
മരണം
[തിരുത്തുക]2003 ഡിസംബർ 16-ന് തന്റെ 75-ആം വയസ്സിൽ ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു[2].
അവലംബം
[തിരുത്തുക]- ↑ "P. Madhavan". cinesouth.com. Archived from the original on 2012-03-25. Retrieved 2 June 2011.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 2.0 2.1 "Film director Madhavan". The Hindu. 17 December 2003. Archived from the original on 2004-01-03. Retrieved 2 June 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- CS1 errors: redundant parameter
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1928-ൽ ജനിച്ചവർ
- 2003-ൽ മരിച്ചവർ
- ജനുവരി 1-ന് ജനിച്ചവർ
- ഡിസംബർ 16-ന് മരിച്ചവർ
- തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ
- തമിഴ് ചലച്ചിത്രസംവിധായകർ