സതീശൻ പാച്ചേനി
സതീശൻ പാച്ചേനി | |
---|---|
ജനനം | 1968 |
മരണം | 27 October 2022 (aged 54) |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | Politics Degree |
അറിയപ്പെടുന്നത് | Politician |
രാഷ്ട്രീയ കക്ഷി | Indian National Congress |
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്നു സതീശൻ പാച്ചേനി.
തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനും കർഷക തൊഴിലാളിയുമായിരുന്ന പാലക്കിൽ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടേയും മൂത്ത മകനായി 1968 ജനുവരി അഞ്ചിന് ജനനം. പാച്ചേനിയിലെ സർക്കാർ വക എൽ.പി സ്കൂളിലായിരുന്നു അദ്ദേഹത്തിൻറെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ഇരിങ്ങൽ യു.പി. സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കുകയും കണ്ണൂർ എസ്.എൻ. കോളജിൽ നിന്ന് പ്രീഡിഗ്രി, പയ്യന്നൂർ കോളജിൽ നിന്ന് ബിരുദം എന്നിവ കരസ്ഥമാക്കി. കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ അദ്ദേഹം ഡിപ്ലോമയും നേടിയിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് 2022 ഒക്ടോബർ 27 ന് മരണപ്പെട്ടു.[1]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1979 - ൽ പരിയാരം സർക്കാർ സ്‌കൂളിൽ കെ.എസ്.യു. യുണിറ്റ് രൂപികരിച്ചു, അതിന്റെ പ്രസിഡന്റായി രാഷ്ട്രീയ പ്രവേശനം.
1986 - ൽ കെ.എസ്.യു. കണ്ണൂർ താലൂക്ക് സെക്രട്ടറി
1987 - ൽ കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്.
1989 - 1993 കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറി
1999 - ൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്.
2001 - 2012 വരെ കെ.പി.സി.സി. ജനറൽ സെക്രട്ടറി
2016 - 2021 വരെ കണ്ണൂർ ഡി.സി.സി. പ്രസിഡന്റ്.
2022 വരെ കെ.പി.സി.സി. അംഗം.
കൺസ്യുമർ ഫെഡ് ബോർഡ് അംഗമായിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- 996 ൽ തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിൽ മത്സരിച്ചു എം.വി. ഗോവിന്ദനോട് പരാജയപ്പെട്ടു.
- 2001 ലും 2006 ലും മലമ്പുഴ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചു വി.എസ്. അച്യുതാനന്ദനോട് പരാജയപ്പെട്ടു.
- 2016 ലും 2021 ലും കണ്ണൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചു കടന്നപ്പിള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു.
- 2009 ൽ പാലക്കാട് ലോകസഭാമണ്ഡലത്തിൽ മത്സരിച്ചു 1820 വോട്ടിനു എം.ബി. രാജേഷിനോട് പരാജയപ്പെട്ടു.
കുടുംബം
[തിരുത്തുക]തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരി റീന ഭാര്യയും ജവഹർ, സോണിയ എന്നിവർ മക്കളുമാണ്.