കേരള ഫോക്‌ലോർ അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്കാദമി പ്രസിദ്ധീകരണമായ പൊലി

നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി 1995 ൽ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്‌ലോർ അക്കാദമി.ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ ശുദ്ധജല ചിറയായ ചിറക്കലിൽ ചിറയുടെ കരയിലാണ് കേരള ഫോക്ലോർ അക്കാദമി കേന്ദ്രം പ്രവർത്തിക്കുന്നത്.കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഫോക്ലോർ മ്യൂസിയം,ലൈബ്രറി,പ്രസിദ്ധീകരണ വിഭാഗം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിരവധി തെയ്യക്കോലങ്ങളുടെ മാതൃകകൾ ഇവിടത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്. 1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ച്ത്. നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയവയാണ് ഈ അക്കാദമിയുടെ പ്രധാന ചുമതലകളിൽ പെടുന്നത്. ഫോക്‌ലോർ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്‌ലോർ എൻസൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. [1]

ഭാരവാഹികൾ[തിരുത്തുക]

2016 മുതലുള്ള ഭാരവാഹികൾ[2]

മുൻ ഭാരവാഹികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അക്കാദമികൾ ഇന്ത്യയിൽ

അവലംബം[തിരുത്തുക]

  1. കേരള ഫോക്ലോർ അക്കാദമി വെബ് സൈറ്റ്
  2. കേരള ഫോക്ലോർ അക്കാഡമി ഔദ്യോഗിക വെബ് സൈറ്റ് കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.


"https://ml.wikipedia.org/w/index.php?title=കേരള_ഫോക്‌ലോർ_അക്കാദമി&oldid=2403159" എന്ന താളിൽനിന്ന് ശേഖരിച്ചത്