ആൽബട്രോസ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആൽബട്രോസ് ശലഭം
Common Albatross
Appias albina swinhoei Moore, 1905 – Sahyadri Common Albatross at Kottiyoor Wildlife Sanctuary (6).jpg
ആൺ
Common Albatross, Appias albina female (5220505435).jpg
പെൺ
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Pieridae
Genus: Appias
Species: A. albina
Binomial name
Appias albina
(Boisduval, 1836)

പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട പൂമ്പാറ്റ.[1][2][3][4] കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനം. ആറളം വന്യജീവിസങ്കേതത്തിൽ നവംബർ തൊട്ട് ഫിബ്രവരി വരെയുള്ള മാസങ്ങളിൽ ആയിരക്കണക്കിന് ആൽബട്രോസ് ചിത്രശലഭങ്ങളാണ് ദേശാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്[5][6][7] കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ളതാണ് ലാർവകൾ.അവയുടെ തലയ്ക്ക് മഞ്ഞനിറമാണ്.പ്യൂപ്പയുടെ നിറം മഞ്ഞയാണ്. പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്. അസ്ഥിമരത്തിന്റെ ഇലകളിൽ ഇവ മുട്ടയിടാറുണ്ട്. ഇവയുടേ ഒരു ഭക്ഷണസസ്യം മലംപൈൻ ആണ്.

ആൽബട്രോസ് ശലഭം

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. Savela, Markku. "Appias Hübner, [1819] Puffins and Albatrosses". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 212–213. 
  4. Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 11–12. 
  5. Common_Albatross_Migration_at_Aralam
  6. http://malabarnhs.org/programmes.html
  7. http://www.zoosprint.org/ZooPrintJournal/2002/August/844-847.pdf
  • കേരളത്തിലെ ചിത്രശലഭങ്ങൾ,2003 ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്
  • കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,2008,സി സുശാന്ത്

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആൽബട്രോസ്_ശലഭം&oldid=2816042" എന്ന താളിൽനിന്നു ശേഖരിച്ചത്