കോകിലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anthene emolus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോകിലൻ
(Common ciliated Blue)
Ciliate Blue Anthene emolus (5463677902).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Anthene
വർഗ്ഗം: 'A. emolus'
ശാസ്ത്രീയ നാമം
Anthene emolus
(Godart 1823)
പര്യായങ്ങൾ

Lycaenesthes emolus

എളുപ്പത്തിൽ കണ്ണിൽ പെടാത്ത ഒരു പൂമ്പാറ്റയാണ് കോകിലൻ അഥവാ വെൺമരുത് നീലി. കേരളത്തിൽ വിരളമായേ കാണാറുള്ളൂ. ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്. നിത്യഹരിതവനങ്ങളാണ് ഇവയുടെ ഇഷ്ട താവളങ്ങൾ. അരുവിയോര വനങ്ങളൊട് പ്രതിപത്തി കാണിക്കുന്നു. വേഗത്തിനാണ് പറക്കൽ.

ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്. ചിറകോരത്ത് നേർത്ത കറുത്ത വരയുണ്ട്. പെൺശലഭത്തിന്റെ ചിറകിന്റെ പുറം തവിട്ടുനിറമാണ്. താഴോട്ട് നീല പടർന്നിരിക്കും. വെൺമരുതാണ് പ്രധാന ആഹാര സസ്യം. അശോകത്തിലും ഈ ശലഭം മുട്ടയിടാറുണ്ട്. മുട്ടയ്ക്ക് വെളുത്തനിറമാണ്. നടുഭാഗം കുഴിഞ്ഞിരിക്കും.


"https://ml.wikipedia.org/w/index.php?title=കോകിലൻ&oldid=2746755" എന്ന താളിൽനിന്നു ശേഖരിച്ചത്