പാൽവള്ളി ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Euploea sylvester എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാൽവള്ളി ശലഭം
VB 056 Double Branded Crow.jpg
Double-branded crow Euploea sylvester
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Euploea
വർഗ്ഗം: ''E. sylvester''
ശാസ്ത്രീയ നാമം
Euploea sylvester
(Fabricius, 1793)

ഒരു രോമപാദ ചിത്രശലഭമാണ് പാൽവള്ളി ശലഭം ‌. ഒറ്റ നോട്ടത്തിൽ അരളിശലഭമാണെന്നു (Euploea core) തോന്നും. രണ്ടും ഒരേ കുടുംബത്തിൽപ്പെട്ടവയാണ്. ചിറകു വിടർത്തിയിരിക്കുമ്പോൾ ഉൾച്ചിറകിൽ കാണപ്പെടുന്ന വരകളുടെ എണ്ണത്തിൽ ഇവ തമ്മിൽ വ്യത്യാസമുണ്ട്. അരളി ശലഭത്തിന് ഒരെണ്ണമാണെങ്കിൽ പാൽവള്ളി ശലഭത്തിനിത് രണ്ടെണ്ണം വീതമാണ്. ചിറകു പൂട്ടിയിരിക്കുമ്പോൾ പിൻ ചിറകിൽ നടുക്ക് അടുത്തടുത്തായി മൂന്ന് വെള്ള കുത്തുകൾ ഉണ്ട്.

ആവാസം[തിരുത്തുക]

ആന്ധ്രാപ്രദേശ്‌ ,കർണാടക , മഹാരാഷ്ട്ര , മേഘാലയ , മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മാർച്ച് ഏപ്രിൽ ജൂലൈ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]


കല്ലിത്തി, അത്തി, ചക്കരക്കൊല്ലി and പാൽവള്ളി [2] തുടങ്ങിയ ചെടിയും മരങ്ങളും ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Bingham, C. T. 1905. Fauna of British India. Butterflies. Vol. 1
  2. HOSTS - a Database of the World's Lepidopteran Hostplants (http://www.nhm.ac.uk/research-curation/projects/hostplants/) accessed on September 12, 2007.
"https://ml.wikipedia.org/w/index.php?title=പാൽവള്ളി_ശലഭം&oldid=2440055" എന്ന താളിൽനിന്നു ശേഖരിച്ചത്