നീലനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Junonia orithya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലനീലി (Junonia orithya)
Junonia orithya-Thekkady-2016-12-03-001.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Junonia
വർഗ്ഗം: ''J. orithya''
ശാസ്ത്രീയ നാമം
Junonia orithya
(Linnaeus, 1758)
പര്യായങ്ങൾ

Precis orithya

മനോഹരമായ ഒരിനം ചിത്രശലഭമാണ് നീലനീലി (Junonia_orithya). ഇന്ത്യയിൽ ഇതിനെ Blue Pansy എന്നാണ് സാധാരണ വിളിയ്ക്കുന്നത്. ആഫ്രിക്ക, ആസ്ട്രേലിയ ഏഷ്യയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കാണുന്നത്.

പേരിന് പിന്നിൽ[തിരുത്തുക]

ഇവയുടെ ചിറകിന്റെ മുക്കാൽ ഭാഗവും തിളങ്ങുന്ന നീലനിറമാണ്. ഇത് അത്യാകർഷണമാണ്.ഇതുതന്നെയാണ് ഇതിനെ നീലനീലി എന്ന വിളിയ്ക്കാനുള്ള കാരണം.

ശരീരപ്രകൃതി[തിരുത്തുക]

നീലനീലിയുടെ ഓരോ ചിറകിലും ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി കൺപൊട്ടുകളുണ്ടാവും.ഈ ഇനത്തിലെ പെൺശലഭങ്ങൾക്ക് ഭംഗികുറവാണ്. തിളങ്ങുന്ന ഇരുണ്ടനിറമാണ് ഇവയുടെ പുഴുക്കൾക്ക്.

ജീവിതരീതി[തിരുത്തുക]

പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് ഇവയുടെ താമസം. മിക്കവാറും പൂച്ചെടികളെ ചുറ്റിപ്പറ്റിയായിരിക്കും യാത്ര. ആൺപൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=നീലനീലി&oldid=2445497" എന്ന താളിൽനിന്നു ശേഖരിച്ചത്